ജ്വല്ലറി നിക്ഷേപ തട്ടിപ്പ് : മഞ്ചേശ്വരം എംഎൽഎ എം സി ഖമറുദ്ദീന്റെ വീട്ടിൽ പോലീസ് റെയ്ഡ്
കാഞ്ഞങ്ങാട് (True News, Sept 8,2020): ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നേരിടുന്ന മഞ്ചേശ്വരം എം എൽ എ എം സി ഖമറുദ്ദീന്റെ പടന്നയിലുള്ള വീട്ടിൽ പോലീസ് പരിശോധന.ചന്തേര സി ഐയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷ്ണലിന്റെ മാനേജര്‍ പൂക്കോയ തങ്ങളുടെ തൃക്കരിപ്പൂരിലെ വീട്ടിലും പരിശോധന നടത്തുന്നുണ്ട്. എം.സി കമറുദ്ദീന്റെ വീട്ടില്‍ നിന്ന് കാര്യമായ തെളിവുകളൊന്നും ലഭിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
എം.എല്‍.എയ്ക്ക് എതിരായുള്ള പരാതികളുടെ എണ്ണം കൂടിവരികയാണ്. ഈ സാഹചര്യത്തില്‍ എല്ലാ പരാതികളും ഒറ്റ കേസായി പരിഗണിച്ചായിരിക്കും അന്വേഷണം നടത്തുക.
മൊത്തം 130 കോടിയിലധികം രൂപയുടെ ഇടപാട് നടന്ന നിക്ഷേപക്കേസിൽ എംഎൽഎക്കെതിരെ നിലവിൽ പന്ത്രണ്ട് കേസുകളാണുള്ളത്. ചന്തേര പോലീസ് സ്‌റ്റേഷനില്‍ 81 ലക്ഷം രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള ഏഴ് കേസുകള്‍ നിലവിലുണ്ട്. നിലവില്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തികൊണ്ടിരിക്കുന്ന കേസ് സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന് നല്‍കുന്നതിന് മുന്നോടിയായി വിവരങ്ങള്‍ ശേഖരിക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് വീട്ടില്‍ പരിശോധന നടത്തിയത്
Post a Comment