പബ്ജി വീണ്ടും?
ഡെൽഹി (True News 8.09.2020): പബ്‌ജി നിരോധനത്തിന് ശേഷം ആദ്യമായി അധികൃതർ വെബ്സൈറ്റ് യിലൂടെ പ്രതികരിച്ചു.
പബ്ജി മൊബൈല്‍ ആപ്പിന്റെ ഇന്ത്യയിലെ വിതരണ അവകാശം ടെന്‍സെന്‍റ് ഗെയിംസില്‍ നിന്ന് പബ്ജി കോര്‍പ്പറേഷന്‍ തിരിച്ചെടുത്തു. ചൈനീസ് ബന്ധമുള്ള ആപ്പെന്ന നിലയില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പബ്ജി നിരോധിച്ചതോടെയാണ് ഈ നടപടി എന്ന് വ്യക്തമാക്കി. രാജ്യത്ത് ഗെയിം പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട എല്ലാ അവകാശങ്ങളും പബ്ജി കോര്‍പ്പറേഷനയാരിക്കുമെന്നും ഇന്ത്യയിലെ പബ്ജി ഉപയോഗിക്കുന്നവർക്കായി പ്രത്യേക പദ്ധതി തയ്യാറാക്കുന്നുണ്ടെന്നും പബ്ജി കോര്‍പ്പറേഷന്‍ അറിയിച്ചു.
രാജ്യത്തെ പൗരന്‍മാരുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കുമായി സര്‍ക്കാര്‍ സ്വീകരിച്ചനടപടികളെ ബഹുമാനിക്കുകയും മനസിലാക്കുകയും ചെയ്യുന്നുവെന്നും സര്‍ക്കാരുമായി ചേര്‍ന്ന് നിയമങ്ങളെല്ലാം പാലിച്ച് ഗെയിം തിരികെ എത്തിക്കുമെന്ന് പബ്ജി കോര്‍പ്പറേഷന്‍ പ്രസ്താവനയില്‍ പറയുന്നു.
സൗത്ത് കൊറിയന്‍ ഗെയിമിംഗ് കമ്പനി ആയ ബ്ലൂ ഹോളിന്‍റെ ഉപസ്ഥാപനമായ പബ്ജി കോര്‍പ്പറേഷനാണ് ഗെയിമിന്റെ യഥാര്‍ത്ഥ നിര്‍മ്മതാക്കള്‍. മൊബൈല്‍ ആപ്പ് മാത്രമായിരുന്നു ടെന്‍സെന്റ് ഡെവലപ്പ് ചെയ്തത്. ആപ്പ് അവകാശം സൗത്ത് കൊറിയന്‍ കമ്ബനി ഏറ്റെടുക്കുന്നതോടെ ഇന്ത്യയില്‍ പബ്ജി മൊബൈല്‍ ആപ്പ് വീണ്ടും അവതരിപ്പിക്കാനുള്ള സാധ്യത തുറക്കുകയാണ്. ആരാധകരുടെ അകമഴിഞ്ഞ പിന്തുണയ്ക്ക് പബ്ജി കോര്‍പ്പറേഷന്‍ നന്ദി അറിയിച്ചു.

Post a Comment