JHL

JHL

ചെങ്കള തൈവളപ്പിൽ മൂന്നംഗ കുടുംബം മരിച്ച നിലയിൽ ; ടൈലർ മിഥ്ലാജും ഭാര്യയും മകനുമാണ് മരിച്ചത്

കാസർകോട് (True News, 8.9.2020): വാടക ക്വാർട്ടേഴ്സി താമസിക്കുന്ന മൂന്നംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. ചെങ്കള തൈവളപ്പിലാണ് സംഭവം നടന്നത്. തയ്യൽ ജോലി ചെയ്യുന്ന മിഥിലാജ് (50), ഭാര്യ  സാജിദ (38), മകൻ സഹദ് (14) എന്നിവരെയാണ് ക്വാർട്ടേഴ്‌സിനകത്ത് ചൊവ്വാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സാമ്പത്തിക പ്രശ്‌നം കണ്ട് വിഷം കഴിച്ച ആത്മഹത്യ ചെയ്തതാവാം എന്നാണ്  പ്രാഥമിക നിഗമനം ക്വാർട്ടേഴ്സിന് പുറത്ത് ആരെയും കണാത്തതിനാൽ അയൽവാസികൾ നോക്കിയപ്പോഴാണ് സംഭവം അറിഞ്ഞത്. നാട്ടിൽ ആത്മഹത്യകൾ വർധിക്കുന്നത് ആശങ്കയുണർത്തുന്നു.
വിദ്യാനഗർ സി ഐ വി വി, മനോജിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.


No comments