JHL

JHL

കാസറഗോഡ് ബീരന്ത് വയലിൽ മദ്യ വേട്ട : യുവാവിനെതിരെ കേസെടുത്തു


കാസർകോട് (True News 8, Sept,2020): കാസർകോട് മുനിസിപ്പാലിറ്റിയില്‍ ബീരന്ത് വയല്‍ ദേശത്ത് സുനാമി ഫ്‌ലാറ്റില്‍ 108 നമ്പര്‍ റൂമില്‍ അനധികൃതമായി സൂക്ഷിച്ചു വെച്ച 29.52 ലിറ്റര്‍ (180 ml X 164) കര്‍ണ്ണാടക മദ്യം പിടിച്ചെടുത്തു.കാസർകോട് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ എന്‍. വി ദിവാകരനും സ്‌പെഷല്‍ സ്‌ക്വാഡ് സംഘവും ചേര്‍ന്ന്  ആണ്  പിടിച്ചെടുത്തത്. പ്രതി ശരത്തിനെതിരെ ഒരു അബ്കാരി കേസെടുത്തു. തല്‍സമയം അറസ്റ്റ് ചെയ്തിട്ടില്ല. പോലീസ് സംഘത്തിൽ  സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രശാന്ത് കുമാര്‍ വി. അരുണ്‍, ശൈലേഷ്‌കുമാര്‍, പ്രസാദ്, നൗഷാദ്, വനിതാ സി ഇ ഒ ഇന്ദിര, പ്രിവന്റീവ് ഓഫീസര്‍ ബിജോയ് എന്നിവര്‍ ഉണ്ടായിരുന്നു.

No comments