JHL

JHL

കുമ്പള പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരെ തെരഞ്ഞെടുപ്പിൽ സി.പി.എം - ബി.ജെ.പി ധാരണ.

കുമ്പള ( True ന്യൂസ്‌ ): കുമ്പള പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരെ  തെരഞ്ഞെടുപ്പിൽ സി.പി.എം - ബി.ജെ.പി ധാരണ. മൂന്ന് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ പദവികൾ പരസ്പര ധാരണയോടെ രണ്ട് ബി.ജെപിയും ഒന്ന് സി.പി.എമ്മും കരസ്ഥമാക്കി. സർവ്വരെയും ഞെട്ടിച്ചു കൊണ്ട് ബി.ജെ.പിയിലെ പ്രേമലതയ്ക്ക്  എൽ.ഡി.എഫ് അംഗങ്ങളായ റിയാസ് മൊഗ്രാൽ, കൊഗ്ഗു, സി പി എം സ്വതന്ത്ര റസിയ കൊടിയമ്മ എന്നിവർ വോട്ട് ചെയ്തതോടെ യു ഡി എഫിന്റെ പ്രതീക്ഷകൾ പൊലിഞ്ഞു.

        സി പി എം - ബി ജെ പി അവിശുദ്ധ കൂട്ടുകെട്ടിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇതെന്ന് മുസ്ലിം യൂത്ത് ലീഗ് നേതാവും പഞ്ചായത്ത് അംഗവുമായ യൂസുഫ് ഉളുവാർ പറഞ്ഞു.

No comments