JHL

JHL

രാത്രിയിൽ വീടിന്റെ മേൽക്കൂര തകർന്നുവീണ് കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു

മധൂർ (www.truenewsmalayalam.com 03 January 2021):രാത്രി പതിനൊന്നരയോടെയാണ്  വീടിന്റെ മേൽക്കൂര തകർന്നുവീണത് . അകത്ത് ഉറങ്ങുകയായിരുന്ന കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു. കൊല്യ നീർച്ചാൽ രാമ നായ്ക് (54) ന്റെ വീട‌ിന്റെ മേൽക്കൂരയാണു തകർന്നത്. രാമ നായ്ക്, മകൻ മിഥേഷ് (17) എന്നിവർ ഒരു മുറിയിലും ഭാര്യ കുസുമ (42) മറ്റൊരു മുറിയിലുമായിരുന്നു.

പരുക്കേൽക്കാതെ രക്ഷപ്പെട്ട ഇവരെ ശബ്ദം കേട്ട് എത്തിയ അയൽവാസികളാണ് വാതിൽ നീക്കി പുറത്തിറക്കിയത്. തെങ്ങു തടിയിൽ തീർത്തതാണ് 30 വർഷം പഴക്കമുള്ള മേൽക്കൂര. 20 വർഷം മുൻപ് പഞ്ചായത്തിന്റെ സഹായത്തോടെ അറ്റകുറ്റപ്പണി ചെയ്തതാണ്. ചില ഭാഗങ്ങൾ ദ്രവിച്ച നിലയിലായിരുന്നു. പകൽ നല്ല കാറ്റ് ഉണ്ടായിരുന്നു. മഴയോ കാറ്റോ ഇല്ലാത്ത സമയത്തായിരുന്നു അപകടം.

No comments