JHL

JHL

ന്യൂ ഇയർ പട്രോളിംഗിനിടെ പോലീസിനെ ഇടിച്ച് തെറിപ്പിച്ച് പോയ കാർ മറിഞ്ഞു

ഹൊസങ്കടി (www.truenewsmalayalam.com) : ന്യൂ ഇയർ പട്രോളിംഗിന്റെ ഭാഗമായി  വാഹന പരിശോധന നടത്തുകയായിരുന്ന  പൊലീസുകാരനെ ഇടിച്ച് നിര്‍ത്താതെ പോയ ആള്‍ട്ടോ കാര്‍ പൊലീസ് പിന്തുടരുന്നതിനിടെ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു മറിഞ്ഞു. 

കാറിലുണ്ടായ മൂന്നുപേര്‍ ഓടിരക്ഷപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെ രണ്ട്  മണിയോടെ മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഷൈനിന്റെ നേതൃത്വത്തില്‍ വാഹനപരിശോധന നടത്തുന്നിതിനിടെയാണ് മഞ്ചേശ്വരം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ സതീശനെ കാറിടിച്ചത്. തുടര്‍ന്ന് അമിത വേഗത്തില്‍ ഓടിച്ചുപോവുകയായിരുന്ന കാർ  പൊലീസ് പിന്തുടരുന്നതിനിടെ ഉപ്പള സ്‌കൂളിന് സമീപം ദേശീയപാതയില്‍ നിയന്ത്രണംവിട്ട്  മറിയുകയും സമീപത്തെ മരത്തിലിടിക്കുകയുമായിരുന്നു. പൊലീസ് എത്തുമ്പോഴേക്കും കാറിലുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടു. സംഘത്തിലെ ഒരാള്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്.

പൊലീസുകാരന്‍ ആസ്പത്രിയില്‍ ചികിത്സതേടി. മനപ്പൂര്‍വ്വം കാറിടിച്ചതിനും പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും മൂന്നുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.

No comments