JHL

JHL

എസ് ഐ ഒ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു : പ്രസിഡന്റ് അബ്ദുൽ നാഫിഹ്, സെക്രട്ടറി തബ്ഷീർ കമ്പാർ

കാസർകോട്(www.truenewsmalayalam.com 15 JANUARY 2021): സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ 2021 പ്രവവർത്തന കാലയളവിലേക്ക് കാസർകോട് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് അബ്ദുൽ നാഫിഹ്, സെക്രട്ടറി തബ്ഷീർ കമ്പാർ, ജോയിന്റ് സെക്രട്ടറിമാർ : റാസിഖ് മഞ്ചേശ്വരം (സംഘടന), മുഹമ്മദ് റഹീസ് (പി ആർ & മീഡിയ), ഉബൈദ് സി എ എന്നിവരെയാണ് ആലിയ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ തിരഞ്ഞെടുത്തത്. എസ് ഐ ഒ സംസ്ഥാന സെക്രട്ടറി സഈദ് ടി കെ, സംസ്ഥാന സമിതി അംഗം അൽതാഫ് റഹീം എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി. തുടർന്ന് നടന്ന ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പിൽ സമിതി അംഗങ്ങളെ തിരഞ്ഞെടുത്തു. സജ്ജാദ് ഉപ്പള, ഹനാൻ ചട്ടഞ്ചാൽ, ഫഹദ് നെമ്മാറ, അൻവർ ഷാ, ബഷീർ കെ കെ, തൻസീഹ്, യാസിർ ചെമ്പിരിക്ക, സജ്ജാദ് പടന്ന, ഫൈസാൻ അലി, ഷഹബാസ് കോളിയാട്, മുബഷിർ കുമ്പള, വാജിദ്, സൽമാൻ ഷെറാഫ്, ഇർഷാദ് കുഞ്ചത്തൂർ എന്നിവരാണ് ജില്ലാ ഭാരവാഹികൾക്ക് പുറമെയുള്ള ജില്ലാ സമിതി അംഗങ്ങൾ.

1 comment:

  1. ✌️❤️ നീതിക്ക് വേണ്ടി നിലകൊണ്ട ഇസ്ലാമിക വിദ്യാർത്ഥി പ്രസ്ഥാനം

    ReplyDelete