JHL

JHL

ഊട്ടിയിലെ ഹെലോകോപ്റ്റർ അപകടം; മരിച്ച മലയാളി സൈനികൻറെ വീട് റവന്യൂ മന്ത്രി സന്ദർശിച്ചു.

തൃ​ശൂ​ർ(www.truenewsmalayalam.com) : ഊട്ടിയിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി സൈനികനായ  ജൂനിയർ വാറന്‍റ് ഓഫീസർ എ. പ്രദീപിൻറെ വീട് റവന്യൂ മന്ത്രി കെ. രാജൻ സന്ദർശിച്ചു.
സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിനൊപ്പമുള്ള ‍യാത്ര ജൂനിയർ വാറന്‍റ് ഓഫീസർ എ. പ്രദീപ് വലി‍യ അഭിമാനവും അനുഭവവുമായി കണ്ടിരുന്നതായി റവന്യൂ മന്ത്രി പറഞ്ഞു.

സംയുക്ത സൈനിക മേധാവിക്കൊപ്പം യാത്ര പുറപ്പെടുന്നതിന് മുമ്പ് പ്രദീപ് അമ്മയെ വിളിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് കുടുംബാംഗങ്ങളെ കാണാൻ നാട്ടിലെത്തിയ പ്രദീപ് കുട്ടിയുടെ പിറന്നാളാഘോഷം നടത്തിയാണ് മടങ്ങിയത്.
സേനയിൽ നിന്ന് വിരമിച്ച ശേഷം നാട്ടിൽ തന്നെ താമസിക്കണമെന്ന ആഗ്രഹത്തിലായിരുന്നും. അത്യാസന്ന നിലയിൽ കഴിയുന്ന അച്ഛനോട് പ്രദീപിന്‍റെ മരണവിവരം അറിയിച്ചിട്ടില്ലെന്നും മന്ത്രി കെ. രാജൻ വ്യക്തമാക്കി.

ബുധനാഴ്ച ഉച്ചക്ക് കു​നൂ​രി​ന്​ സ​മീ​പമുണ്ടായ സൈ​നി​ക ഹെലികോപ്റ്റർ അപകടത്തിലാണ് ജൂനിയർ വാറന്‍റ് ഓഫീസറായ എ. പ്രദീപ് മരിച്ചത്. പ്രദീപിനെ കൂടാതെ ജനറൽ ബി​പി​ൻ റാ​വ​ത്തും ഭാ​ര്യ മ​ധു​ലി​ക റാ​വ​ത്തും ഉ​ൾ​പ്പെ​ടെ 13 പേ​ർ അപകടത്തിൽ മ​രി​ച്ചിരുന്നു.

മൊ​ത്തം 14 പേ​രാ​ണ്​ ഹെ​ലി​കോ​പ്​​ട​റി​ൽ യാ​ത്ര ചെ​യ്​​തി​രു​ന്ന​ത്. വ​ൻ​മ​ര​ങ്ങ​ൾ​ക്കു​ മു​ക​ളി​ൽ വ​ൻ​ശ​ബ്​​ദ​ത്തോ​ടെ ത​ക​ർ​ന്നു​വീ​ണ​യു​ട​ൻ കോ​പ്​​ട​ർ​​ തീ​പി​ടി​ച്ച്​ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. രക്ഷപ്പെട്ട ഗ്രൂ​പ്​ ക്യാ​പ്​​റ്റ​ൻ വ​രു​ൺ സി​ങ്​ 80 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ സൈ​നി​ക ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.




No comments