JHL

JHL

മഹാത്മ കോളേജിൽ ഓറിയെന്റേഷൻ ക്ലാസും നവാഗതർക്ക് സ്വീകരണവും

കുമ്പള(www.truenewsmalayalam.com) : കുമ്പള മഹാത്മാ കോളേജിൽ ഡിഗ്രീ വിദ്യാർത്ഥികൾക്ക് ഓറിയന്റേഷൻ ക്ലാസും നവാഗതർക്ക് സ്വീകരണവും സംഘടിപ്പിച്ചു. അക്കാദമിക മികവ് നേടുന്നതിനും മികച്ച കരിയറിലെത്തിച്ചേരുന്നതിനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിനാണ് കോളേജ് മാനേജ്‌മന്റ് 'ഗ്രാജ്വേറ്റ് സ്റ്റുഡന്റ്സ് ഓറിയന്റേഷൻ ആന്റ് ഫ്രഷേഴ്‌സ് വെൽക്കം പ്രോഗ്രാം' എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്.
കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പ്രിൻസിപ്പൽ കെ. എം. എ. സത്താർ ഉത്ഘാടനം ചെയ്തു. പ്രശസ്ത ട്രെയ്നറും എൻ എൽ പി കൗൺസിലറുമായ അബ്ദുൽ സലാം മാസ്റ്റർ പാടലടുക്ക ക്ലാസെടുത്തു. പഠന മികവ്, ഫലപ്രദമായ ആശയ വിനിമയം നൈപുണ്യ വികസനം എന്നിവയ്ക്ക് ഊന്നൽ നൽകിയായിരുന്നു ക്ലാസ്. വിദ്യാർഥികൾ കരിയർ മെച്ചപ്പെടുത്തുന്നതിനായി സ്വീകരിക്കേണ്ട മാർഗങ്ങളും സലാം മാസ്റ്റർ വിശദീകരിച്ചു.  വൈസ് പ്രിൻസിപ്പാൾ അബുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥി പ്രതിനിധി ഇബ്രാഹിം മഷൂദ് സ്വാഗതം പറഞ്ഞു.
ഈ അധ്യയന വർഷം ഡിഗ്രി കോഴ്‌സുകൾക്ക് പ്രവേശനം നേടിയ വിദ്യാർത്ഥികളെ  മുതിർന്ന വിദ്യാർഥികൾ മധുരം നൽകി സ്വീകരിച്ചു. വിദ്യാർഥികൾക്കായി വിവിധ മത്സര പരിപാടികളും സംഘടിപ്പിച്ചു. പരിപാടികൾക്ക് അധ്യാപകരായ അനിത, ശ്രീ രാജ്, സന്ധ്യ, ശമീമ, രമ്യ, അബ്ദുൽ റഹീം, നജീബ് അൽമാസ് തുടങ്ങിയവർ നേതൃത്വം നൽകി.





No comments