JHL

JHL

എൽ.ഡി.എഫ്. ജില്ലാ കമ്മിറ്റി ധർണ നടത്തി.

കാസർകോട്(www.truenewsmalayalam.com) : സംസ്ഥാനത്തെ വികസന പദ്ധതികൾ അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരേ എൽ.ഡി.എഫ്. ജില്ലാ കമ്മിറ്റി ധർണ സംഘടിപ്പിച്ചു.
സി.പി.ഐ. കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനംചെയ്തു. ഐ.എൻ.എൽ. ജില്ലാ പ്രസിഡന്റ് മൊയ്തീൻ കുഞ്ഞി കളനാട് അധ്യക്ഷനായി.

സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ, സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ., എം.രാജഗോപാലൻ എം.എൽ.എ., സി.പി.ഐ. ജില്ലാ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ, കെ.പി.സതീഷ് ചന്ദ്രൻ, എം.അനന്തൻ നമ്പ്യാർ, വി.വി.കൃഷ്ണൻ, ഡോ. കെ.എ.ഖാദർ, സി.ബാലൻ എന്നിവർ സംസാരിച്ചു.






No comments