JHL

JHL

ലോക എയ്ഡ്‌സ് ദിനാചരണം; ജില്ലാതല ഉദ്ഘാടനം എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. നിർവഹിച്ചു.

കാസർകോട്(www.truenewsmalayalam.com) : ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. നിർവഹിച്ചു. കാസർകോട് നഗരസഭാ ചെയർമാൻ വി.എം.മുനീർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, ഡോ. എ.ടി.മനോജ്, ഡോ. ടി.പി.ആമിന, എസ്.സയന, ഖാലിദ് പച്ചക്കാട്, ഡി.രഞ്ജിത, ഷീബ മുംതാസ്, ഡോ. നാരായണ നായ്ക്, ഡോ. കൃഷ്ണ നായ്ക് എന്നിവർ സംസാരിച്ചു.
കാസർകോട് : ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി കാസർകോട് ജനറൽ ആസ്പത്രിയിൽ കൂട്ട ചിത്രരചന സംഘടിപ്പിച്ചു. ഉഷസ് എ.ആർ.ടി. കേന്ദ്രം കൊമേഴ്‌സ്യൽ ആർട്ടിസ്റ്റ് അസോസിയേഷനുമായി സഹകരിച്ചാണ് ചിത്രരചന നടത്തിയത്. കാസർകോട് നഗരസഭാ ചെയർമാൻ വി.എം.മുനീർ ഉദ്ഘാടനംചെയ്തു. കാസർകോട് നഗരസഭാ ആരോഗ്യകാര്യ സ്ഥിരംസമിതി ചെയർമാൻ ഖാലിദ് പച്ചക്കാട് അധ്യക്ഷനായി. ഡോ. കെ.കെ.രാജാറാം, ഡോ. ജനാർദന നായ്ക്, ഡോ. ബി.നാരായണ നായ്ക്, ഡോ. ഫാത്തിമ മുബീന, ഡോ. പി.കൃഷ്ണ നായ്ക്, സി.എ.യൂസുഫ്, വി.അനിൽകുമാർ, പി.കെ.സിന്ധു, കെ.നിഷ എന്നിവർ സംസാരിച്ചു.





No comments