JHL

JHL

കോൺഗ്രസ് നേതാവും കർണാടക മുൻ മന്ത്രിയുമായിരുന്ന ബി.രാമനാഥ റൈക്ക് പുരസ്കാരം നൽകി.

മഞ്ചേശ്വരം(www.truenewsmalayalam.com) : മുൻ എം.എൽ.എ.യും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന പി.ബി.അബ്ദുറസാഖിന്റെ സ്മരണയ്ക്കായി മഞ്ചേശ്വരം മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി ഏർപ്പെടുത്തിയ പുരസ്കാരം നൽകി.
പ്രതിപക്ഷനേതാവ് വി.ഡി.സതീശനിൽനിന്ന്‌ പുരസ്കാരം കോൺഗ്രസ് നേതാവും കർണാടക മുൻ മന്ത്രിയുമായിരുന്ന ബി.രാമനാഥ റൈ ഏറ്റുവാങ്ങി. മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ്‌ ടി.എ.മൂസ അധ്യക്ഷനായി.

 എം.എൽ.എ.മാരായ എൻ.എ.നെല്ലിക്കുന്ന്, എ.കെ.എം.അഷ്റഫ്, ജില്ലാ നേതാക്കളായ എ.അബ്ദുറഹ്‌മാൻ, ടി.ഇ.അബ്ദുള്ള, മണ്ഡലം ജനറൽ സെക്രട്ടറി എം.അബ്ബാസ്, എ.കെ.ആരിഫ്, സൈഫുള്ള തങ്ങൾ തുടങ്ങിയവർ സംസാരിച്ചു.





No comments