JHL

JHL

എസ്.കെ.എസ്.എസ്.എഫ് മെമ്പർഷിപ്പ് കാമ്പയിന് ജില്ലയിൽ തുടക്കമായി.

കാസർകോട്(www.truenewsmalayalam.com) : 'രാജിയാകാത്ത ആത്മാഭിമാനം' എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് നടത്തുന്ന 'അംഗത്വ പ്രചരണ കാലം' മെമ്പർഷിപ്പ് കാമ്പയിന് ജില്ലയിൽ പ്രൗഢമായ തുടക്കം.

 മഞ്ചേശ്വരം മേഖലയിലെ കുഞ്ചത്തൂരിൽ ഡോക്ടർസയ്യിദ് ഷഹ്സാദ് തങ്ങൾ പാവൂരിൽനിന്ന് മെമ്പർഷിപ്പിനുള്ള അപേക്ഷ സ്വീകരിച്ച് ജില്ലാ പ്രസിഡന്റ് സുഹൈർ അസ്ഹരി പള്ളങ്കോട് ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. ഇസ്മാഈൽ അസ്ഹരി ബാളിയൂർ, യൂനുസ് ഫൈസി കാക്കടവ്, പി.എച്ച് അസ്ഹരികളത്തൂർ, ഇർഷാദ് ഹുദവി ബെദിര, നാസർ അസ്ഹരി കുഞ്ചത്തൂർ,സ്വാലിഹ് ഹുദവി കടമ്പാർ, റഊഫ് ഫൈസി ഗാന്ദിനഗർ, സ്വാലിഹ് ഫൈസി സുങ്കതകട്ടെ, ശഫീഖ് കുഞ്ചത്തൂർതുടങ്ങിയവർ സംബന്ധിച്ചു. ഇന്നും നാളെയമായി

ജില്ലയിലെ 12 മേഖലകളിലും കൺവെൻഷനും

മേഖലാ ക്ലസ്റ്റർ തല ഉദ്ഘാടനവും നടക്കും. മേഖലാ ഐ.ടി കോഡിനേറ്റർമാരുടെ നേതൃത്വത്തിൽ ശിൽപശാല വിളിച്ചുചേർത്ത് പരിശീലനം നൽകും. ഡിസംബർ അഞ്ചിന് ശാഖാ മെമ്പർഷിപ്പ് ഡേ ആയി ആചരിക്കും. ശാഖാ കേന്ദ്രങ്ങളിൽ മെമ്പർഷിപ്പ് കാമ്പയിൻ ഉദ്ഘാടനം നടക്കും. മെമ്പർഷിപ്പ് അപേക്ഷകൾ ശാഖാ ഐ.ടി കോഡിനേറ്റർമാരുടെ നേതൃത്വത്തിൽ 15 വരെ ഓൺലൈനിൽ അപ്ഡേറ്റ് ചെയ്യും. 

ഡിസംബർ അഞ്ചിന് തന്നെ എല്ലാ ശാഖകളിലും സ്പെഷ്യൽ കൺവെൻഷൻ വിളിച്ചുചേർത്ത് സമസ്തയുടെ ആശയാദർശങ്ങൾ മുറുകെ പിടിക്കുന്ന പരമാവധി പ്രവർത്തകർക്ക് എസ്.കെ.എസ്.എസ്.എഫ് മെമ്പർഷിപ്പ് നൽകണമെന്ന് ജില്ലാ പ്രസിഡണ്ട് സുഹൈർ അസ്ഹരി പള്ളങ്കോട്,  ജനറൽ സെക്രട്ടറി വി.കെ മുഷ്താഖ് ദാരിമി, ജില്ലാ ഇലക്ഷൻ കമ്മീഷൻ ഹാരിസ് റഹ് മാനി തൊട്ടി എന്നിവർ അറിയിച്ചു.





No comments