JHL

JHL

സഹകരണമേഖലയെ തകർക്കാനുള്ള റിസർവ് ബാങ്ക് നടപടികളിൽ പ്രതിഷേധിച്ച് സഹകരണ ജനാധിപത്യവേദി ജില്ലാ കമ്മിറ്റി

കാസർകോട്(www.truenewsmalayalam.com) : കേരളത്തിലെ ഗ്രാമീണ സമ്പദ്ഘടനയുടെ നട്ടെല്ലായ സഹകരണ മേഖലയെ തർക്കുന്നതിന് റിസർവ് ബാങ്ക് നടത്തുന്ന ശ്രമങ്ങളെ ഒറ്റക്കെട്ടായി നേരിടുമെന്ന് ഡി.സി.സി. പ്രസിഡന്റ് പി.കെ. ഫൈസൽ പറഞ്ഞു. സഹകരണ മേഖലയ്ക്കെതിരായുള്ള റിസർവ് ബാങ്ക് നടപടികളിൽ പ്രതിഷേധിച്ച് സഹകരണ ജനാധിപത്യവേദി ജില്ലാ കമ്മിറ്റി കാസർകോട് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സഹകരണ മേഖലയ്ക്കെതിരേ നിരന്തരം കണ്ണുരുട്ടുകയും വടിയെടുക്കുകയും ചെയ്യുന്ന റിസർവ് ബാങ്ക് നടപടികൾ വൻകിട കോർപ്പറേറ്റുകളെയും സ്വകാര്യ ബാങ്കുകളെയും വളർത്തുന്നതിനുവേണ്ടി മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.

സഹകരണ ജനാധിപത്യവേദി ജില്ലാ ചെയർമാൻ കെ. നീലകണ്ഠൻ അധ്യക്ഷനായി. യു.ഡി.എഫ്. ജില്ലാ കൺവീനർ എ. ഗോവിന്ദൻ നായർ, കെ.പി.സി.സി. സെക്രട്ടറി എം. അസിനാർ, ഡി.സി.സി. വൈസ് പ്രസിഡന്റ് കെ.കെ. രാജേന്ദ്രൻ, കെ.സി.ഇ.എഫ്. സംസ്ഥാന ട്രഷറർ പി.കെ. വിനയകുമാർ, മുട്ടത്തോടി ബാങ്ക് പ്രസിഡന്റ് ഇ. അബൂബക്കർ ഹാജി, കെ.സി.ഇ.എഫ്. ജില്ലാ പ്രസിഡന്റ് പി.കെ. വിനോദ്കുമാർ, വനിതാഫോറം സംസ്ഥാന കൺവീനർ പി. ശോഭ, സഹകരണസംഘം പ്രസിഡന്റുമാരായ എം. രാധാകൃഷ്ണൻ, വി. കൃഷ്ണൻ എന്നിവർ സംസാരിച്ചു.





No comments