JHL

JHL

മംഗളൂരുവിൽ വാഹനം ഓടിക്കുന്നതിനിടെ ഓട്ടോ ഡ്രൈവർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

മംഗളൂരു(www.truenewsmalayalam.com) : മംഗളൂരുവിൽ വാഹനം ഓടിക്കുന്നതിനിടെ ഓട്ടോ ഡ്രൈവർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കാട്ടിപ്പള്ള സ്വദേശി മുഹമ്മദ് ഹനീഫ് (42) ആണ് മരിച്ചത്. 

ഇന്ന് വൈകീട്ട് സൂറത്ത്കലിൽ നിന്ന് തൊക്കോട്ടു കല്ലാപ്പിലേക്ക് പോകുന്നതിനിടെ നേത്രാവതി പാലത്തിന് സമീപമാണ് സംഭവം.

മംഗളാദേവി ക്രോസിൽ എത്തുമ്പോൾ കാഴ്ച മങ്ങുന്നതായി ഹനീഫ് യാത്രക്കാരനെ അറിയിച്ചതായി പറയുന്നു. ഉടൻ തന്നെ ഹൈവേയിലെ ബാരിക്കേഡിൽ ഓട്ടോറിക്ഷ ഇടിച്ചു.

സംഭവസ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാർ ഗതാഗതക്കുരുക്ക് ഒഴിവാക്കി ഓട്ടോ മുന്നോട്ട് കൊണ്ടുപോകാൻ സഹായിച്ചു. എന്നാൽ നേത്രാവതി പാലത്തിലെത്തിയ ഹനീഫ് ഡ്രൈവർ സീറ്റിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു.

ഓട്ടോയുടെ പിന്നിലുണ്ടായിരുന്ന ആംബുലൻസ് ഡ്രൈവർ കണ്ണൂർ മേട്ടന്നൂർ ടീം എഇടിയിലെ ആകാശ് വിജയനാണ് ഹനീഫിനെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.

മംഗളൂരു റൂറൽ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.


No comments