JHL

JHL

മംഗളൂരു കപ്രിഗുഡ്ഡെ സ്വദേശിനിയായ യുവതി താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ.

മംഗളൂരു(www.truenewsmalayalam.com) : മംഗളൂരു കപ്രിഗുഡ്ഡെ സ്വദേശിനിയായ യുവതി താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ. മംഗളൂരുവിലെ ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയായ ഷിഫാലി (22)യാണ്  പ്രണയനൈരാശ്യത്തെ തുടര്‍ന്ന് മരിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് ഷിഫാലിയെ താമസസ്ഥലത്ത് സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

 ഷിഫാലി ഒരു യുവാവുമായി പ്രണയത്തിലായിരുന്നെന്നും ഈ യുവാവ് ബന്ധം അവസാനിപ്പിച്ചതാണ് യുവതിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു. കാവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.





No comments