JHL

JHL

വീടുകുത്തിത്തുറന്ന്‌ അഞ്ചുപവന്‍ സ്വര്‍ണ്ണവും കാല്‍ ലക്ഷം രൂപയും കവർന്നു.

മിയാപദവ്‌ : വീടുകുത്തിത്തുറന്ന്‌ അഞ്ചുപവന്‍ സ്വര്‍ണ്ണവും കാല്‍ ലക്ഷം രൂപയും കവർന്നു. വീട്ടുകാര്‍ കല്യാണത്തിനുപോയ സമയത്തായിരുന്നു കവർച്ച.
മിയാപദവ്‌, ബജ്ജംഗളയിലെ അബ്‌ദുള്‍ റഹ്‌മാന്റെ വീട്ടിലാണ്‌ കവര്‍ച്ച നടന്നത്‌.

വീടുപൂട്ടിയ ശേഷം കുമ്പളയിലെ ബന്ധുവിന്റെ കല്യാണത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു വീട്ടുകാര്‍. ഇന്നലെ രാവിലെ തിരിച്ചെത്തിയപ്പോഴാണ്‌ വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടത്‌.

 അകത്തു ചെന്നു നോക്കിയപ്പോള്‍ അലമാരകുത്തിപ്പൊളിച്ച്‌ പണവും സ്വര്‍ണ്ണവും കൈക്കലാക്കിയതായും വ്യക്തമായെന്നു വീട്ടുകാര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. മഞ്ചേശ്വരം പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം തുടങ്ങി.





No comments