JHL

JHL

ദാറുൽ ഹിക്മ കാസറഗോഡ് നടത്തിയ സനദ് ദാന സമ്മേളണം ശ്രദ്ധേയമായി.

കാസറഗോഡ്(www.truenewsmalayalam.com) : ദാറുൽ ഹിക്മ കാസറഗോഡ് നടത്തിയ സനദ് ദാന സമ്മേളണം ശ്രദ്ധേയമായി.

ഹിഫ്ദ് പൂർത്തീകരിച്ച അഞ്ച് ഹാഫിദുകളിൽ നിന്ന് പത്ത് ദൗറയിലധികം റിവിഷൻ ചെയ്ത മൂന്ന് ഹാഫിദുകളായ ഹാഫിദ് അബ്ദുൽ ശാഹിദ് ഹന്നാൻ, ഹാഫിദ് വഹീദ് സമാൻ, ഹാഫിദ് സൽമാൻ ബഷീർ എന്നിവർക്കാണ് സനദ് നൽകിയത്.

വൈകുന്നേരം 04:15ന് ആരംഭിച്ച പരിപാടിയിൽ ജ: മുഹമ്മദലി മുളിയാർ അധ്യക്ഷം വഹിച്ചു. ഉദ്ഘാടനം മുഫ്തി മെൻക് ഓൺലൈൻ വഴി നിർവഹിച്ചു. കുട്ടികൾ സംഘടിപ്പിച്ച കലാപരിപാടികൾ സദസ്സിനെ ആവേശം കൊള്ളിച്ചു. ദാറുൽ ഹിക്മയിലെ വിദ്യാർത്ഥിയായ നുസെയ് സ്വന്തമായി വികസിപ്പിച്ചെടുത്ത പുതിയ ഭാഷ ഏവരിലും അത്ഭുമുളവാക്കി.

മുഖ്യ പ്രഭാഷകനായി സദസ്സിനെ അഭിസംബോധനം ചെയ്ത ഹാഫിദ് യൂസുഫ് മൗലവി അൽ ഖാസിമി ഖുർആൻ കൊണ്ട് സന്തോഷിക്കുക എന്ന വിഷയത്തിൽ സദസ്സിനെ ഉണർത്തി. 

ഉത്തരദേശം ഡയറക്റ്റർ മുജീബ് അഹ്‌മദ്‌, ഡോ, അബ്ദുൽ സത്താർ, എം.എ ലത്തീഫ് സാഹിബ് എന്നിവർ പരിപാടിക്ക് ആശംസകളർപ്പിച്ചുകൊണ്ട് സംസാരിച്ചു.

മഗ്‌രിബിന് ശേഷം 'ഖുർആനായി ജീവിക്കുക' എന്ന വിഷയത്തിൽ വി. എൻ ഹാരിസ് സാഹിബ് നടത്തിയ അർത്ഥ ഗർഭവും പ്രൗഢഗംഭീരവുമായ പ്രഭാഷണം നടത്തി.




No comments