JHL

JHL

യുഎഇ യുടെ അമ്പതാം വാർഷികാഘോഷം അബുദാബി കാസർകോട് മണ്ഡലം കെഎംസിസി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

അബുദാബി(www.truenewsmalayalam.com) : കാസർകോട് മണ്ഡലം കെ എം സി സി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ   യു എ ഇ  യുടെ അമ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി   ബ്ലഡ് ഡൊണെഷൻ ക്യാമ്പ് സംഘടിപ്പിച്ചു.
വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതൽ അൽ വഹ്ദ മാളിന് സപീമം വെച്ച് നടത്തിയ രക്തദാന ക്യാമ്പിൽ  വിവിധ  ദേശക്കാരായ നൂറോളം പേർ രക്തം നൽകാൻ സന്നദ്ധരായി . 

പരിപാടിയിൽ അബുദാബി സംസ്ഥാന കെ എം സി സി  ട്രഷറർ പി കെ അഹമ്മദ് ബല്ലാ കടപ്പുറം , കാസർകോട് ജില്ലാ ആക്ടിംഗ് പ്രസിഡൻ്റ് അസീസ് പെർമുദ, ജനറൽ സെക്രട്ടറി ഹനീഫ പടിഞ്ഞാർമൂല , ജില്ലാ മണ്ഡലം ഭാരവാഹികളായ  ഹനീഫ്  ചള്ളങ്കയം, അനീസ് മാങ്ങാട് , ജില്ലാ കെയർ കോഡിനേറ്റർ  മുജീബ് മൊഗ്രാൽ, സാദത്ത് തൃക്കരിപ്പൂർ, മണ്ഡലം പ്രസിഡൻ്റ് അസീസ് ആറാട്ട്കടവ്, ജനറൽ സെക്രട്ടറി അശ്റഫ് ബദിയടുക്ക, ട്രഷറർ ശാഫി നാട്ടക്കൽ,  ബദ്‌റുദ്ദീൻ തളങ്കര, അഡ്വക്കറ്റ് മുഹമ്മദ് അലി, ഇബ്രാഹിം നജാത്ത്, വിവിധ മണ്ഡലം പഞ്ചായത്ത് മുനിസിപ്പാലിറ്റിയുടെയും നേതാക്കൾ സംബന്ധിച്ചു.





No comments