JHL

JHL

അംഗണവാടിക്ക് സ്വന്തമായി കെട്ടിടം നിർമ്മിക്കണം - വെൽഫെയർ പാർട്ടി

ചെമ്പിരിക്ക(www.truenewsmalayalam.com) : ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ 19-ാം വാർഡ് ചെമ്പിരിക്ക നോർത്തിലെ 2005 മുതൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടിക്ക് സ്വന്തമായി കെട്ടിടം പണിയണമെന്ന് വെൽഫെയർ പാർട്ടി ചെമ്പിരിക്ക യൂണിറ്റ്. ഐ.സി.ഡി.എസിൽ നിന്നും വാടകയിനത്തിൽ പകുതി മാത്രമാണ് ലഭിക്കുന്നത്. ബാക്കി തുക അങ്കണവാടി ടീച്ചറും, ഹെൽപ്പറും കയ്യിൽ നിന്നും ചിലവിടേണ്ടി വരുന്നു. കോവിഡ് കാലത്ത് ഹെൽപ്പറെ പിരിച്ച് വിട്ടതോടെ ടീച്ചറുടെ ബാധ്യതയേറി വന്നിരിക്കുന്നു. 

 ഗർഭിണികൾ, നവജാതശിശുക്കൾ, 6 വയസ്സിനു താഴെയുള്ള കുട്ടികൾ, പാലൂട്ടുന്ന അമ്മമാർ, കൗമാരപ്രായക്കാരായ പെൺകുട്ടികൾ എന്നിവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സർക്കാർ കേന്ദ്രമായ അങ്കണവാടിക്ക് സ്വന്തമായി കെട്ടിടമില്ലാത്തതിനാൽ ജീവനക്കാരും ജനങ്ങളും പ്രയാസത്തിലായിരിക്കുകയാണ്. അങ്കണവാടിക്ക് സ്വന്തമായി കെട്ടിടം നിർമ്മിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ചെമ്മനാട് പഞ്ചായത്ത് പ്രസിഡൻ്റിന് നിവേദനം നൽകി. വിഷയത്തിൽ അനുകൂലമായ നടപടി സ്വീകരിച്ചില്ലെങ്കിൽ ജനകീയ സമരങ്ങൾക്ക് വെൽഫെയർ പാർട്ടി നേതൃത്വം നൽകും. വെൽഫെയർ പാർട്ടി യൂണിറ്റ് പ്രസിഡൻ്റ് ബി.കെ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു.  സെക്രട്ടറി അസ്മ അബ്ബാസ്, ആയിശ റസാഖ്,

സി.എ മൊയ്തീൻ കുഞ്ഞി, സി.എ യൂസുഫ്, ആർ.ബി മുഹമ്മദ് ഷാഫി, അബ്ദുൽ റഹ്മാൻ സംസാരിച്ചു.





No comments