JHL

JHL

പുത്തിഗെ, കട്ടത്തടുക്ക സ്വദേശിനിയായ യുവതിയെ കാണാതായി; യുവതിയുടെ സ്‌കൂട്ടര്‍ കുമ്പള ടൗണില്‍ ഉപേക്ഷിച്ച നിലയില്‍.

സീതാംഗോളി(www.truenewsmalayalam.com) : പുത്തിഗെ, കട്ടത്തടുക്ക സ്വദേശിനിയായ യുവതിയെ കാണാതായി; യുവതിയുടെ  സ്‌കൂട്ടര്‍ കുമ്പള ടൗണില്‍ ഉപേക്ഷിച്ച നിലയില്‍.

കട്ടത്തടുക്ക സജങ്കില സീദേശിനി ആയിഷത്ത്‌ റമീസ (18)യെയാണ്‌ കാണാതായത്‌.

സ്‌കൂട്ടറുമായി അതിരാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു യുവതി. ഉച്ചയായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടര്‍ന്ന്‌ ബന്ധു വീടുകളിലും മറ്റും അന്വേഷിച്ചുവെങ്കിലും വിവരം ലഭിച്ചില്ല.തുടർന്ന് ബന്ധുക്കൾ കുമ്പള പോലീസിൽ പരാതിപ്പെടുകയായിരുന്നു.

 അന്വേഷണത്തിനിടയിലാണ്‌ സ്‌കൂട്ടര്‍ കുമ്പള ബദിയഡുക്ക റോഡരുകില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്‌. യുവതിയെ കണ്ടെത്താന്‍ ഊര്‍ജ്ജിതമായ തെരച്ചില്‍ ആരംഭിച്ചതായി പൊലീസ്‌ പറഞ്ഞു.





No comments