കാസർകോട് മെഡിക്കൽ കോളേജ്: ജീവനക്കാരുടെ കൂട്ട സ്ഥലംമാറ്റം പ്രതിഷേധാർഹം - വെൽഫെയർ പാർട്ടി
2013 നവംബർ 30 ന് അന്നത്തെ മുഖ്യമന്ത്രി തറക്കല്ലിട്ട മെഡിക്കൽ കോളേജ് ഇന്നും പ്രവർത്തനമാരംഭിച്ചില്ല. 50 ശതമാനം ജീവനക്കാരെ നിയമിക്കാമെന്ന ധാരണയിൽ 273 തസ്തികകളാണ് കാസർകോട് മെഡിക്കൽ കോളേജിനായി സംസ്ഥാന സർക്കാർ അനുവദിച്ചത്. അതിൽ 28 ഡോക്ടർമാരും 29 നഴ്‌സുമാരും ഉൾപ്പെടെ 84 പേരാണ് നിയമനം നടത്തിയതിൽ നിന്നാണ് സ്ഥലം മാറ്റിയത്. ഡിസംബർ 1ന് ഒ.പി തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി ഉറപ്പുനൽകിയ മെഡിക്കൽ കോളേജിൽ ഇനി രണ്ട് സ്റ്റാഫ് നഴ്‌സുമാരും ഒരു ഹെഡ്‌നഴ്‌സും 13 ഡോക്ടർമാരും മാത്രമാണ് ബാക്കിയുള്ളത്.
ആശുപത്രി കെട്ടിടം ഉടൻ നിർമ്മാണം പൂർത്തിയാക്കി മുഴുവൻ തസ്തികകളിലും നിയമനം നടത്തി മെഡിക്കൽ കോളേജ് ഉടൻ പ്രവർത്തനമാരംഭിക്കണമെന്നും മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ജനകീയ പ്രക്ഷോഭങ്ങൾക്ക് വെൽഫെയർ പാർട്ടി നേതൃത്വം നൽകുമെന്നും മുന്നറിയിപ്പ് നൽകി.
വെൽഫെയർ പാർട്ടി കാസർകോട് മണ്ഡലം പ്രസിഡൻ്റ് നഹാറുദ്ദീൻ അധ്യക്ഷത വഹിച്ചു.
Post a Comment