JHL

JHL

മൊഗ്രാൽ ദേശീയവേദി : സിദ്ദീഖ് റഹ്മാൻ പ്രസിഡണ്ട്, ടികെ ജാഫർ സെക്രട്ടറി, മുഹമ്മദ് സ്മാർട്ട് ട്രഷറർ

മൊഗ്രാൽ (www.truenewsmalayalam.com): കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലമായി മൊഗ്രാലിൽ സാമൂഹ്യ- സാംസ്കാരിക -വിദ്യാഭ്യാസ -ജീവകാരുണ്യ മേഖലയിൽ പ്രവർത്തിച്ചുവരുന്ന മൊഗ്രാൽ  ദേശീയ വേദിയുടെ 2021 -22 വർഷത്തേക്കുള്ള കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു.

 ഇന്നലെ ചേർന്ന ജനറൽബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. എ എം സിദ്ദീഖ് റഹ്മാനാണ് പ്രസിഡണ്ട്. ഇത് മൂന്നാം തവണയാണ് സിദ്ദിഖ് റഹ്മാൻ ദേശീയ വേദിയുടെ പ്രസിഡണ്ട് ആവുന്നത്. കഴിഞ്ഞ കമ്മിറ്റിയിലെ വൈസ് പ്രസിഡണ്ട്‌ ആയിരുന്ന  ടി കെ. ജാഫറാണ് പുതിയ ജനറൽ സെക്രട്ടറി. മുഹമ്മദ് സ്മാർട്ടാണ് ട്രഷറർ. നേരത്തെ മുഹമ്മദ് സ്മാർട്ട് ദേശീയ വേദി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു.റിയാസ് മൊഗ്രാൽ, എം എം റഹ്മാൻ എന്നിവർ വൈസ് പ്രസിഡണ്ടും , എം എ മൂസ, വിജയകുമാർ എന്നിവർ ജോയിൻ സെക്രട്ടറിമാരുമാണ്. 

 മുഹമ്മദ് അബ്‌കോ, ടി  കെ അൻവർ, മുഹമ്മദ് കുഞ്ഞി മാസ്റ്റർ, അഷ്റഫ് പെർവാഡ്, ഇബ്രാഹിം ഖലീൽ, മുഹമ്മദ് കുഞ്ഞി ടൈൽസ്, എം എ അബ്ദുല്ലക്കുഞ്ഞി നട് പ്പളം, ഖാദർ മൊഗ്രാൽ, അഷ്‌റഫ്‌ സാഹിബ്‌, ടി എ ജലാൽ, എം എ ഇക്ബാൽ, മുഹമ്മദ് മൊഗ്രാൽ, റസാഖ് കൊപ്പളം, എം എസ് മുഹമ്മദ് കുഞ്ഞി എന്നിവരാണ് എക്സിക്യൂട്ടീവ് അംഗങ്ങൾ. 

 ടി എം ശുഹൈബ്  തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ദേശീയവേദി ഗൾഫ് കമ്മിറ്റി പ്രതിനിധി എൽ. ടി മനാഫ് മുന്നോട്ട് വെച്ച ഏക പാനൽ ജനറൽബോഡി അംഗീകരിക്കുകയായിരുന്നു. എം എ മൂസ വാർഷിക റിപ്പോർട്ടും, ടി  കെ ജാഫർ വരവ് -ചിലവ് കണക്കുകളും അവതരിപ്പിച്ചു,

 ചടങ്ങിൽ എം മാഹിൻ മാസ്റ്റർ, എം എ ഹമീദ് സ്പിക്ക്, എം എ അബ്ദുറഹ്മാൻ സുർത്തി  മുല്ല, ഗഫൂർ പെർവാഡ്, അബ്ദുല്ല ഹിൽടോപ്പ്, അബ്ദുൾ റഹ്മാൻ എം എ, സെഡ് എ മൊഗ്രാൽ, ഹമീദ് പെർവാഡ്, എം ജി എ റഹ്മാൻ, സി എം ഹംസ, പി എ ആസിഫ്, അബൂബക്കർ ലാൻഡ് മാർക്ക്, മുഹമ്മദ് അബ്‌കോ, ഇബ്രാഹിം ഖലീൽ, പി എം മുഹമ്മദ് കുഞ്ഞി, വിജയകുമാർ, എം എം റഹ്മാൻ, ടി കെ അൻവർ, മുഹമ്മദ് സ്മാർട്ട്‌ എന്നിവർ പ്രസംഗിച്ചു എം എ മൂസ  സ്വാഗതവും, ടി കെ ജാഫർ നന്ദിയും പറഞ്ഞു.


No comments