JHL

JHL

രാജിയാകാത്ത ആത്മാഭിമാനം; മെമ്പര്‍ഷിപ്പ് കാമ്പയിന്‍ മേഖലാ തല ഉദ്ഘാടനം നടന്നു.

കാസര്‍കോട്(www.truenewsmalayalam.com) : എസ്.കെ.എസ്.എസ്.എഫ് 'അംഗത്വ പ്രചരണ കാലം' മെമ്പര്‍ഷിപ്പ് കാമ്പയിന് ജില്ലയിലെ 12 മേഖലകളിലും മേഖലാതല ഉദ്ഘാടനത്തോടെ തുടക്കമായി. മേഖലാ കേന്ദ്രങ്ങളില്‍ കണ്‍വെന്‍ഷനും ശാഖാ ഐ.ടി കോഡിനേറ്റര്‍മാര്‍ക്കുള്ള പരിശീലനവും നടന്നു.
ബദിയടുക്ക മേഖലയില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ ജില്ലാ സെക്രട്ടറിയേറ്റംഗം ഖലീല്‍ ദാരിമി ബെളിഞ്ചത്തിന് മെമ്പര്‍ഷിപ്പ് നല്‍കി ഉദ്ഘാടനം ചെയ്തു. മുള്ളേരിയയില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇബ്രാഹിം അസ്ഹരി പള്ളങ്കോട് സിദ്ദീഖ് മഞ്ഞംപാറക്ക് മെമ്പര്‍ഷിപ്പ് കൈമാറി. ജില്ലാ പ്രസിഡന്റ് സുഹൈര്‍ അസ്ഹരി പള്ളങ്കോട് ഉദ്ഘാടനം ചെയ്തു. ചെര്‍ക്കളയില്‍ ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് ബുര്‍ഹാന്‍ തങ്ങള്‍ മെമ്പര്‍ഷിപ്പ് കൈമാറി ഉദ്ഘാടനം ചെയ്തു.

കാഞ്ഞങ്ങാട് മേഖലയില്‍ യൂനുസ് ഫൈസി കാക്കടവ് മേഖലാ സെക്രട്ടറി ഹനീഫ് ദാരിമി അരയിക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. കുമ്പള മേഖലയില്‍ ഇമാം ശാഫി അക്കാദമിയില്‍ ജില്ലാ വൈസ് പ്രസിഡന്റ് മൂസ നിസാമി കളത്തൂര്‍ ഉദ്ഘാടനം ചെയ്തു.  മഞ്ചേശ്വരം മേഖലയില്‍ ഹൊസങ്കടി സമസ്ത ആസ്ഥാനത്ത് വെച്ച് സംസ്ഥാന കമ്മിറ്റി അംഗം കജെ മുഹമ്മദ് ഫൈസി ബിലാല്‍ സത്യടുക്കക്ക് മെമ്പര്‍ഷിപ്പ് കൈമാറി ഉദ്ഘാടനം ചെയ്തു. കാസര്‍കോട് അണങ്കൂരില്‍ ജില്ലാ വൈസ് പ്രസിഡന്റ് ഫാറൂഖ് ദാരിമി റസൂഖി അണങ്കൂരിന് മെമ്പര്‍ഷിപ്പ് കൈമാറി ഉദ്ഘാടനം ചെയ്തു. ഉദുമയില്‍ മേഖലാ പ്രസിഡന്റ് മഹ്‌മൂദ് ദേളി എസ്.കെ.എസ്.എസ്.എഫ് ദുബൈ കാസര്‍കോട് ജില്ലാ ട്രഷറര്‍ അന്‍താസ് ചെമ്മനാടിന് മെമ്പര്‍ഷിപ്പ് നല്‍കി ഉദ്ഘാടനം ചെയ്തു. പെരുമ്പട്ട മേഖലയില്‍ ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി യൂനുസ് ഫൈസി കാക്കടവ് ഉദ്ഘാടനം ചെയ്തു.

നീലേശ്വരം മേഖലയില്‍ ഷബീര്‍ ഫൈസി മുസമ്മില്‍ ഫൈസി ഇര്‍ഫാനിക്ക് മെമ്പര്‍ഷിപ്പ് കൈമാറി ഉദ്ഘാടനം ചെയ്തു.

ഇന്ന് ജില്ലയിലെ 40-ഓളം ക്ലസ്റ്ററുകളില്‍ ക്ലസ്റ്റര്‍ തല ഉദ്ഘാടനം നടക്കും. ഡിസംബര്‍ അഞ്ചിന് ശാഖാ മെമ്പര്‍ഷിപ്പ് ഡേ ആയി ആചരിക്കും. ശാഖാ കേന്ദ്രങ്ങളില്‍ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ഉദ്ഘാടനം നടക്കും. ശാഖാ ഓഫീസുകളും വീടുകളും കേന്ദ്രീകരിച്ച് പരമാവധി പ്രവര്‍ത്തകര്‍ക്ക് അംഗത്വം നല്‍കും. ശാഖാ, മേഖലാ ഐടി കോഡിനേറ്റര്‍ മുഖേന മെമ്പര്‍ഷിപ്പ് അപേക്ഷാ ഫോമുകള്‍ ഓണ്‍ലൈനായി 15 വരെ അപ്‌ഡേറ്റ് ചെയ്യും.





No comments