JHL

JHL

മഞ്ചേശ്വരം ബ്ലോക്ക്, പഞ്ചായത്ത് കാര്യാലങ്ങളുടെ ശോചനീയാവസ്ഥ; ഒറ്റയാൾ പോരാട്ടവുമായി ഹമീദ് ഹൊസങ്കടി.

കുമ്പള(www.truenewsmalayalam.com) : മഞ്ചേശ്വരം മണ്ഡലത്തിലെ ബ്ലോക്ക്, പഞ്ചായത്ത് കാര്യാലങ്ങളിലെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട്

 മഞ്ചേശ്വരം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഹമീദ് ഹൊസങ്കടി ഒറ്റയാൾ പോരാട്ടത്തിന്. സെക്രട്ടറിയേറ്റിന് മുന്നിലാണ് പ്രതിഷേധം നടത്തുക.

ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലും നിരവധി ഒഴിവുകൾ ഉണ്ടായിട്ടും അത് പരിഹരിക്കാതെ സർക്കാർ മണ്ഡലത്തെ അവഗണിക്കുകയാണെന്ന് കുമ്പള പ്രസ് ഫാറത്തിൽ സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു. ഹമീദ് ഹൊസങ്കടിയുടെ വേറിട്ട ഒറ്റയാൾ പോരാട്ടത്തിന് എസ് ഡി പി ഐ മഞ്ചേശ്വരം മണ്ഡലം പൂർണ്ണ പിന്തുണ നൽകുമെന്ന് മണ്ഡലം പ്രസിഡന്റ് അഷ്റഫ് ബഡാജെ പറഞ്ഞു.  ജില്ലാ കമ്മിറ്റി അംഗം മുബാറക്ക് കടമ്പാർ മണ്ഡലം വൈസ് പ്രസിഡന്റ് അലി ശഹാമ കുമ്പള പഞ്ചായത്ത് കമ്മിറ്റി അംഗം അൻവർ ആരിക്കാടി എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.






No comments