JHL

JHL

ബാബരി മസ്ജിദ് തകർത്ത് 29 വര്‍ഷം; പിഡിപി പ്രകടനം നടത്തി.

കാസര്‍കോട്(www.truenewsmalayalam.com) : ബാബരി മസ്ജിദ് തകര്‍ത്തതിന്‍റെ 29 വര്‍ഷം തികയുന്ന ദിവസം ഡിസംബര്‍ 6 ന് പിഡിപി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ നൂറുകണക്കിന് പിഡിപി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.

പിഡിപി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച കരിദിനത്തിന്‍റെ ഭാഗമാണ് നഗരത്തില്‍ പിഡിപി പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്. മറക്കുകയില്ല ബാബരി, നീതി കിട്ടും വരെ പോരാടുമെന്ന് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു.  പ്രകടനത്തിന് ശേഷം പഴയ ബസ് സ്റ്റാന്‍റ് പരിസരത്ത് നടന്ന പൊതുയോഗത്തില്‍ പിഡിപി ജില്ലാ പ്രസിഡന്‍റ് റഷീദ് മുട്ടുന്തല അധ്യക്ഷത വഹിച്ചു.  സംസ്ഥാന ജനറല്‍ സെക്രട്ടറി ബഷീര്‍ കുഞ്ചത്തൂര്‍ ഉദ്ഘാടനം ചെയ്തു.


സംസ്ഥാന സെക്രട്ടറി സുബൈര്‍ പടുപ്പ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ മൊയ്തു ഹദ്ദാദ് ബേക്കല്‍, സംസ്ഥാന കൗണ്‍സില്‍ അംഗം സയ്യദ് മുഹമ്മദ് സഖാഫ് തങ്ങള്‍, ജില്ല വൈസ് പ്രസിഡന്‍റ് കെ.പി മുഹമ്മദ് ഉപ്പള, ജില്ല ജോയിന്‍റ് സെക്രട്ടറിമാരായ ഷാഫി കളനാട്, ജാസി പൊസോട്ട്, പിഡിപി ഭാരവാഹികളായ മൂസ അടുക്കം, ഹനീഫ ഹൊസങ്കടി, അബ്ദുല്ല കുഞ്ഞി ബദിയടുക്ക, ഇബ്രാഹിം കോളിയടുക്കം, പൂക്കോയ തങ്ങള്‍, പിസിഎഫ് പ്രതിനിധി ഷുക്കൂര്‍ കിളിന്തിരിക്കല്‍, പിടിയുസി പ്രതിനിധി സിദ്ദീഖ് ബത്തൂല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.  ജില്ലാ സെക്രട്ടറി ഷാഫി ഹാജി അഡൂര്‍ സ്വാഗതവും, പിടിയുസി സംസ്ഥാന സെക്രട്ടറി യൂനുസ് തളങ്കര നന്ദിയു പറഞ്ഞു.



No comments