JHL

JHL

കാർഷികമേഖലയെ പരിപോഷിപ്പിച്ചില്ലെങ്കിൽ നമുക്ക് മുന്നിലുള്ളത് ശ്രീലങ്കയുടെ അവസ്ഥ; യു പി താഹിറ യുസുഫ്.

മൊഗ്രാൽ(www.truenewsmalayalam.com) : പ്രതിസന്ധി നേരിടുന്ന കാർഷിക മേഖലയെ പരിപോഷിപ്പിച്ചി ല്ലെങ്കിൽ നമുക്ക് മുന്നിലുള്ളത് ശ്രീലങ്കയുടെ അവസ്ഥയായിരിക്കുമെ ന്ന് കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് യു പി താഹിറാ -യുസുഫ് അഭിപ്രായപ്പെട്ടു. മണ്ണിൽ പൊന്ന് വിളയിച്ച് തന്റെ പച്ചക്കറികൃഷിയിൽ ഒരു പതിറ്റാണ്ട് കാലമായി ജൈത്രയാത്ര തുടരുന്ന മൊഗ്രാൽ മീലാദ് നഗറിലെ അബ്ബാസിന് മീലാദ് ട്രസ്റ്റ് ഒരുക്കിയ അനുമോദന ചടങ്ങിൽ സ്നേഹോപഹാരം നൽകി സംസാരിക്കുകയായിരുന്നു ശ്രീമതി, താഹിറാ- യൂസഫ് .

 കാർഷിക മേഖല വലിയ പ്രതിസന്ധി നേരിടുന്ന സന്ദർഭത്തിലാണ് അബ്ബാസിന്റെ പച്ചക്കറി കൃഷിയും,നൂറുമേനി വിളവെടുപ്പും എന്നത് ശ്രദ്ധേയവും, മാതൃകാപരവുമെന്ന് താഹിറാ -യുസുഫ് പറഞ്ഞു. ചടങ്ങിൽ വാർഡ് മെമ്പർ അബ്ദുൽ റിയാസ് മുഖ്യാതിഥിയായിരുന്നു. ട്രസ്റ്റ് അംഗം എം എ മൂസ അബ്ബാസിനെ ചടങ്ങിന് പരിചയപ്പെടുത്തി.

 കെ സി സലീം, ടി എം ശുഹൈബ്,എംഎം റഹ്മാൻ, കെ എ മുഹമ്മദ്, എം പി ഹംസ, എം എ അബ്ദുൽ റഹ്മാൻ, എ എം സിദ്ദീഖ് റഹ്മാൻ,കെ പി മുഹമ്മദ് സ്മാർട്ട്, ടി കെ ജാഫർ,വിജയകുമാർ,കെ എം മുഹമ്മദ്, നവാസ് എം കെ,എം എസ് അഷ്‌റഫ്‌, അബൂബക്കർ കെ വി, അന്തുഞ്ഞി നാങ്കി, താജുദ്ദീൻ, എച്ച് എം കരീം  ടി എ കുഞ്ഞഹമ്മദ്, എം എസ് അബ്ദുല്ലകുഞ്ഞി, എം എ ഇക്ബാൽ, ടി എ ജലാൽ, എം എസ് മുഹമ്മദ് കുഞ്ഞി,ടി എം ഇബ്രാഹിം,ടി പി മിദ്‌ലാജ്, ഹാഷിർ, ജവാദ് എന്നിവർ സംബന്ധിച്ചു. അനുമോദന ചടങ്ങിന് എം അബ്ബാസ് നന്ദി പറഞ്ഞു.


No comments