JHL

JHL

അവശ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം; മൊഗ്രാൽ ദേശീയവേദി.

മൊഗ്രാൽ(www.truenewsmalayalam.com) : ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള നിത്യോപയോഗ സാധനങ്ങൾക്ക് നിത്യേന വില വർധിപ്പിക്കുന്നത് ജനജീവിതം ദുസ്സഹമാകുന്നു. അടിക്കടി വില കൂടി കൊണ്ടിരിക്കുന്നത് സാധാരണക്കാരായ ആളുകളുടെ കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുകയാണ്. അതേസമയം വിപണിയിൽ കച്ചവടക്കാർ സർക്കാർ ഇടപെടലുകൾ ഇല്ലാത്തതിനാൽ തോന്നിയ വില ഈടാക്കുന്നുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

 രണ്ടുവർഷം കോവിഡ് മഹാമാരി സമ്മാനിച്ച ദുരിതത്തിൽ നിന്ന് കര കയറുമ്പോഴാണ് സാധാരണക്കാർക്ക് അവശ്യസാധനങ്ങളുടെ വിലക്കയറ്റം തിരിച്ചടിയാകുന്നത്. തൊഴിലിലും മറ്റും സാധാരണക്കാർക്ക് യാതൊരു വരുമാന വർദ്ധനവും ഉണ്ടായിട്ടുമില്ല. പാചകവാതക സിലിണ്ടറിനുമൊക്കെ ദിനംപ്രതി വില കുതിക്കുകയാണ് . കോഴിയിറച്ചിക്കാ ണെങ്കിലും, പച്ചക്കറികൾക്കാ ണെങ്കിലും റംസാൻ -വിഷു വിപണിയെ പൊളളി ക്കുകയാണ്. ഇതിനൊപ്പമാണ് പെട്രോൾ,ഡീസൽ വില വർധനവിന്റെ പേരിൽ അവശ്യസാധനങ്ങളുടെ വിലകയറ്റം. ബസ് ചാർജ്  വർദ്ധനവിന് പിന്നാലെ ഇനി വൈദ്യുതിനിരക്ക് വർദ്ധനവും വരാൻ പോകുന്നു. സാധാരണക്കാർക്ക് കോവിഡിനെകാൾ വലിയ ദുരിതമാണ് വിലക്കയറ്റംകൊണ്ട് ഇപ്പോൾ ഉണ്ടായിട്ടുള്ളത്.

 അവശ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ  സർക്കാർ അടിയന്തിര നടപടി സ്വീകരിക്കുന്നതോടൊപ്പം, കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്ന  വിപണിയിൽ ഇടപെടലുകൾ നടത്താനും തയ്യാറാകണമെന്ന് മൊഗ്രാൽ ദേശീയവേദി യോഗം ആവശ്യപ്പെട്ടു.

 യോഗത്തിൽ പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. എംഎം റഹ്മാൻ,റിയാസ് കരീം, എം എ മൂസ, വിജയകുമാർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി  ടി കെ ജാഫർ സ്വാഗതവും,ട്രഷറർ കെ പി മുഹമ്മദ് സ്മാർട്ട് നന്ദിയും പറഞ്ഞു.


No comments