JHL

JHL

പന്തൽ പണിക്കിടെ തൂൺ കഴുത്തിൽ വീണ് തൊഴിലാളി മരിച്ചു.

മംഗ്ളുറു(www.truenewsmalayalam.com) : പന്തൽ പണിക്കിടെ തൂൺ കഴുത്തിൽ വീണ് തൊഴിലാളി മരിച്ചു.

രാമചന്ദ്ര ഭണ്ഡാർക്കർ (58) ആണ് തിങ്കളാഴ്ച കുന്താപുരം അനഗല്ലിബൈലുവിലുണ്ടായ അപകടത്തിൽ മരിച്ചത്.

പന്തലിനായി സ്ഥാപിച്ച തൂൺ വീഴാതിരിക്കാൻ രാമചന്ദ്ര ശ്രമിച്ചെങ്കിലും താഴെ വീഴുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്നവർ പറഞ്ഞു.

കവുങ്ങിന്റെ തടി കൊണ്ടുണ്ടാക്കിയ തൂണാണ് രാമചന്ദ്രയുടെ മേൽ പതിച്ചത്. ഉടൻ തന്നെ സിദ്ധാപൂർ ഗവ.ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അമാസെബൈലു പൊലീസ് സ്റ്റേഷനിൽ കേസ് രെജിസ്റ്റർ ചെയ്തു.


No comments