JHL

JHL

ഗൃഹനാഥൻ തലക്കടിയേറ്റ് മരിച്ചു; മകൻ പിടിയിൽ.

ആദൂർ(www.truenewsmalayalam.com) : ഗൃഹനാഥൻ തലക്കടിയേറ്റ് മരിച്ചു, മകൻ പിടിയിൽ.

ആദൂർ പാണ്ടി സ്വദേശി ബാലകൃഷ്ണൻ (55) ആണ് മരിച്ചത്.  ഇന്ന് രാവിലെ അഞ്ചു മണിയോടെ വീട്ടിൽ വെച്ചുതന്നെയായിരുന്നു കൊലപാതകം നടന്നത്.

സംഭവത്തിൽ മകനായ വിനോദ് എന്ന നരേന്ദ്രപ്രസാദി(27)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിൽ ഇയാൾ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം.


No comments