JHL

JHL

എൻ്റെ പാർട്ടിക്ക് എൻ്റെ ഹദിയ; മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തന ഫണ്ട് ഉത്ഘാടനം ചെയ്തു.

ഉപ്പള(www.truenewsmalayalam.com) : എൻ്റെ പാർട്ടിക്ക് എൻ്റെ ഹദിയ മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തന ഫണ്ടിൻ്റെ മഞ്ചേശ്വരം നിയോജക മണ്ഡലം തല ഉത്ഘാടനം ഉപ്പള സി എച്ച് സൗധത്തിൽ ജില്ല വൈ: പ്രിസിഡണ്ട് എം ബി യൂസുഫ് ഹാജി നിർവഹിച്ചു.

 മണ്ഡലം പ്രിസിഡണ്ട് ടി എ മൂസ, ജന:സെക്രട്ടറി എം അബ്ബാസ്, ജില്ല സെക്രട്ടറി അസീസ് മരിക്കെ, മണ്ഡലം ട്രഷറർ അഷ്റഫ് കർള, വൈ: പ്രിസിഡണ്ട് പി എച്ച് അബ്ദുൽ ഹമീദ്, സെക്രട്ടറിമാരായ എ കെ ആരിഫ്, എം എസ് എ സത്താർ ഹാജി, യുത്ത് ലീഗ് ജില്ല പ്രസിഡണ്ട് അസീസ് കളത്തൂർ, പഞ്ചായത്ത് ലീഗ് നേതാക്കളായ പി അബൂബക്കർ പെർദന,ചിപ്പാർ അന്തുഞ്ഞി ഹാജി, സെഡ് എ കയ്യാർ, സിദ്ധീക് ഒളമുഗർ, വാഹിദ് കുടൽ അബ്ദുല്ല മാദേരി എന്നിവർ സംബന്ധിച്ചു.


No comments