JHL

JHL

എക്സൈഡ് ഇന്റെഗ്ര -1000 ഇൻവേർട്ടർ ലോഞ്ച് ചെയ്തു

കുമ്പള (www.truenewsmalayalam.com): നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിർമ്മിച്ചെടുത്ത എക്സൈഡ് ഇന്റെഗ്ര -1000 ഇൻവേർട്ടർ  ഉത്തര കേരളത്തിലാദ്യമായി കുമ്പളയിൽ തിങ്കളാഴ്ച ലോഞ്ച് ചെയ്തു. കുമ്പളയിലെ ബാട്രിക്സാണ് ഉൽപന്നത്തിന്റെ നിലവിലെ കാസർകോട് ജില്ല വിതരണക്കാർ. ആദ്യ വിൽപന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് വിക്രം പൈ പൗരപ്രമുഖനും പ്രവാസി വ്യവസായിയുമായ മുഹമ്മദലി നാങ്കിക്ക് നൽകി നിർവ്വഹിച്ചു. സെക്രട്ടറി സത്താർ ആരിക്കാടി, വ്യാപാരിയും പ്രമുഖ സാമൂഹിക രാഷ്ട്രീയ പ്രവർത്തകനുമായ അബ്ദുൽ അസീസ് കൊട്ടൂഡൽ, കേരള വ്യാപാരി വ്യവസായി സമിതി നേതാവ് കെ.സി. മോഹനൻ തുടങ്ങിയവർ സംബന്ധിച്ചു.
          തികച്ചും പ്രകൃതി സൗഹൃദ,  അനായാസം കൈകാര്യം ചെയ്യാവുന്നതും വീടിനകത്ത് മതിലിൽ തൂക്കി യിടാവുന്നതുമാണ് ഇന്റഗ്ര - 1000 ഇൻവേർട്ടർ എന്ന് ബാട്രിക്സ് മാനേജിങ് പാർട്ണറും ഉൽപന്നത്തിന്റെ വിതരണക്കാരനുമായ മുഹമ്മദ് കുമ്പളയിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. പ്രത്യേകിച്ച് മെയിൻറനൻസ് ഒന്നും ആവശ്യമില്ലാത്ത ഇതിന്റെ ബാറ്ററി കേവലം മൂന്ന് മണിക്കൂർ കൊണ്ട് ചാർജ് ചെയ്യാമെന്ന സവിശേഷതയുമുണ്ട്. അഞ്ചു വർഷം സൗജന്യ സേവനം കമ്പനി ഉറപ്പു നൽകുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

No comments