JHL

JHL

കാസറഗോഡ് റോട്ടറി ക്ലബ്‌ പ്രസിഡന്റ് അബ്ദുൽ ഹമീദിന് മൊഗ്രാൽ ദേശീയവേദി സ്വീകരണം നൽകി

മൊഗ്രാൽ :കാസറഗോഡ് റോട്ടറി ക്ലബ്‌ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ഇശൽ ഗ്രാമത്തിന്റെ അഭിമാനവും മൊഗ്രാൽ ദേശീയവേദി ഗൾഫ് കമ്മിറ്റി മുൻ ചെയർമാനുമായ മൊഗ്രാൽ അബ്ദുൽ ഹമീദിന് മൊഗ്രാൽ ദേശീയവേദി സ്വീകരണം നൽകി.


അന്താരാഷ്ട്ര തലത്തിൽ തന്നെ മികവാർന്ന പ്രവർത്തനങ്ങളുമായി മുന്നേറുന്ന റോട്ടറി ഇന്റർനാഷണൽ, സപ്തഭാഷാ സംഗമ ഭൂമിയുടെ സർവ്വ മേഖലകളിലും കയ്യൊപ്പ് ചാർത്തിയ മാതൃകാ സംഘടനയാണ്.


മൊഗ്രാൽ അബ്ദുൽ ഹമീദിന് ദേശീയവേദിയുടെ ഉപഹാരം സാമൂഹിക - പരിസ്ഥിതി പ്രവർത്തകൻ അമ്പലത്തറ കുഞ്ഞികൃഷ്ണൻ സമ്മാനിച്ചു. ദേശീയവേദി വൈസ് പ്രസിഡന്റ് എം. എം റഹ്‌മാൻ അധ്യക്ഷത വഹിച്ചു.ജന.സെക്രട്ടറി ടി. കെ ജാഫർ സ്വാഗതം പറഞ്ഞു.

തനിക്ക് കിട്ടിയ പദവി ഇശൽ ഗ്രാമത്തിനുള്ള അംഗീകരമാണെന്നും ഇത് നാടിന് സമർപ്പിക്കുകയാണെന്നും മറുപടി പ്രസംഗത്തിൽ മൊഗ്രാൽ അബ്ദുൽ ഹമീദ് പറഞ്ഞു. കുമ്പള ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ നാസർ മൊഗ്രാൽ,മുഹമ്മദ്‌ സ്മാർട്ട്‌, എം.എ മൂസ, സെഡ്.എ മൊഗ്രാൽ,എം വിജയകുമാർ, മുഹമ്മദ്‌ അബ്കോ,എം ജി എ റഹ്‌മാൻ, മുഹമ്മദ്‌ മൊഗ്രാൽ, ടി.എ ജലാൽ, ഹാരിസ് ബഗ്ദാദ്, എം. എച്ച് അബ്ദുൽ ഖാദർ, ഹമീദ് പെർവാഡ്, മാമു ഹാജി പ്രസംഗിച്ചു.

No comments