എസ് ഐ ഒ ഏരിയ സമ്മേളനം സെപ്റ്റംബർ 4 ന് കുമ്പളയിൽ
മഞ്ചേശ്വരം: "ഇസ്ലാം വിമോചനത്തിന്റെ പുതുലോകഭാവന" എന്ന തലക്കെട്ടിൽ സ്റ്റുഡൻസ് ഇസ്ലാമിക് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ കേരള ഘടകം സംഘടിപ്പിക്കുന്ന ഏരിയ സമ്മേളനം കുമ്പളയിൽ സെപ്റ്റംബർ 4 ന് വെച്ച് നടക്കും.
വിദ്യാർത്ഥി റാലിയും ശേഷം പൊതുസമ്മേളനത്തോട് കൂടി സമ്മേളനം അവസാനിക്കും. പരിപാടിയിൽ ജില്ലാ സംസ്ഥാന നേതാക്കൾ പങ്കെടുക്കും.കുഞ്ചത്തൂരിൽ നടന്ന പ്രഖ്യാപന സമ്മേളനം ജമാഅത്തെ ഇസ്ലാമി കാസർകോട് ജില്ല സെക്രട്ടറി ബഷീർ ശിവപുരം ഉദ്ഘാടനം നിർവഹിച്ചു. എസ് ഐ ഒ സംസ്ഥാന സെക്രട്ടറി ജബ്ബാർ ആലങ്കോൾ, എസ് ഐ ഒ കാസർകോട് ജില്ല പ്രസിഡന്റ് അബ്ദു റഹീം കെ സി, ജമാഅത്തെ ഇസ്ലാമി കുമ്പള ഏരിയ പ്രസിഡന്റ് പി എസ് അബ്ദുല്ല മുഖ്യപ്രഭാഷണം നടത്തി. കുമ്പള ഏരിയ പ്രസിഡന്റ് അമാൻ മഞ്ചേശ്വരം, സജ്ജാദ് ഉപ്പള, അദ്നാൻ മഞ്ചേശ്വരം, റാസിഖ് മഞ്ചേശ്വരം തുടങ്ങിയവർ നേതൃത്വം നൽകി.
Post a Comment