JHL

JHL

ആളുകൾ നോക്കി നിൽക്കെ മൂന്നുനില കെട്ടിടം തകർന്നു വീണു

 

കാസര്‍കോട്: ആളുകൾ നോക്കി നിൽക്കെ മൂന്നുനില കെട്ടിടം തകര്‍ന്ന് വീണു. കര്‍ണാടക - കേരള അതിര്‍ത്തിയിലെ വോർക്കാടി സുങ്കതകട്ടയിൽ രാവിലെ പത്തേകാലോടെയാണ് അപകടം. 15 വർഷം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നുവീണത്. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി മഴ പെയ്‌തതിന് പിന്നാലെ കെട്ടിടത്തില്‍ വിള്ളലുണ്ടായി. തുടര്‍ന്ന് കെട്ടിടത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു.

No comments