JHL

JHL

വിദ്യാഭ്യാസ മേഖലയിലെ മികച്ച പ്രവർത്തനം: വസന്ത, വിലാസിനി ടീച്ചർ എന്നിവർക്ക് കുമ്പള മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആദരവ്.

കുമ്പള. കളത്തൂർ ഗവൺമെന്റ് സ്കൂൾ പിടിഎ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട വസന്ത, വിദ്യാഭ്യാസ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന വിലാസിനി ടീച്ചർ എന്നിവരെ കുമ്പള മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരിച്ചു.

**AD : JHL BUILDERS AND CONSULTANT**

 കുമ്പള കോൺഗ്രസ്‌ ഭവനിൽ ചേർന്ന ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് രവി പൂജാരി അധ്യക്ഷതവഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ലക്ഷ്മണ പ്രഭു, മണ്ഡലം പ്രസിഡണ്ട് രവി പൂജാരി എന്നിവർ ഷാൾ അണിയിച്ചു .


 ചടങ്ങിൽ ലോക്നാദ് ഷെട്ടി, നാസർ മൊഗ്രാൽ, ചന്ദ്ര കാജൂർ, ബഷീർ അഹ്മദ് സിദ്ദീഖ്, ശ്രീധർ റൈ, ഡോൾഫിൻ ഡിസൂസ, പൃഥ്വിരാജ് ഷെട്ടി, നാരായണ കളത്തൂർ, രാമ കാർളെ, തോമസ് ഡിസൂസ, ഉമേഷ് മാസ്റ്റർ, ഗണേശ് ഭണ്ഡാരി, രവി രാജ് തുമ്മ, ശേഖര ദർബാർകട്ട, എന്നിവർ സംബന്ധിച്ചു. അനുമോദന ചടങ്ങിന് വിശാക ആർ ആൾവ നന്ദി പറഞ്ഞു.


ഫോട്ടോ: കളത്തൂർ സ്കൂൾ പിടിഎ പ്രസിഡണ്ട് വസന്ത, വിലാസിനി ടീച്ചർ എന്നിവർക്ക് കുമ്പള മണ്ഡലം കോൺഗ്രസ് കമ്മിറ്റി നൽകിയ അനുമോദന ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ലക്ഷ്മണ പ്രഭു, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രവി പൂജാരി എന്നിവർ ചേർന്ന് ഷാൾ അണിയിച്ചു ആദരിക്കുന്നു.

No comments