JHL

JHL

ദേശീയ പാത വികസനം: നാടിനെ വിഭജിക്കുന്ന മതിൽ കെട്ടുകൾ ഒഴിവാക്കണം. മുസ്ലിം ലീഗ്.

 


മൊഗ്രാൽ പുത്തൂർ : ദേശീയ പാത വികസനത്തിൻ്റെ ഭാഗമായി റോഡിനെയും നാടിനെയും വിഭജിക്കുന്ന കൂറ്റൻ മതിൽ കെട്ടുകൾ ഉയരുന്നതിൽ ജനങ്ങൾക്ക് ആശങ്ക.

റോഡ് പണി പുരോഗമിക്കുമ്പോഴും 2 വശങ്ങളിലും കൂറ്റൻ മതിലുകളാണ് ഉയരുന്നത്.ദേശീയ പാത വികസനത്തിനായി നാട്ടുകാർ പൊന്നും വിലയുള്ള ഭൂമിയാണ് തുഛമായ വിലക്ക് നൽകിയത്, എന്നാൽ അധികൃതർ ജനങ്ങൾക്ക് മതിലുകൾ പണിത് ഇരുട്ടടി നൽകി വരികയാണ്.

റോഡിൻ്റെ ഇരുവശങ്ങളിലുമായി പ്രധാന ടൗണുകളിലെല്ലാം മതിലുകൾ ഉയരുകയാണ്. വ്യാപാരികളും ദുരിതത്തിലാണ്. കോവിഡ് കാലത്തെ കഷ്ടകാലത്തിൽ നിന്നും കരകയറാൻ പ്രയാസപ്പെട്ടിരിക്കുന്ന വ്യാപാരികൾ മതിൽകെട്ടുകൾ ഉയരാൻ തുടങ്ങിയതോടെ ഇരട്ട ദുരന്തമാമാണ് അനുഭവിക്കുകയാണി.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, ബാങ്ക്, ആശുപത്രികൾ, അംഗൻവാടികൾ ,മാർക്കറ്റുകൾ ഇവയെല്ലാം ഒരു വശത്തും വീടുകൾ മറുവശത്തും ആയത് കൊണ്ട് ജനങ്ങളും ദുരിതത്തിലാണ്. ദേശീയ പാതക്ക് ഭൂമി വിട്ടുകൊടുത്തവരെല്ലാം അധികൃതരുടെ തലതിരിഞ്ഞ പ്രവർത്തി കാരണം കഷ്ടപ്പെടുകയാണ്. റോഡ്‌ മുറിച്ചു കടക്കാനും പ്രധാന ആവശ്യങ്ങൾ നിറവേറ്റാനും റോഡിലെ മതിലുകൾ തടസ്സമാകുകയാണ് ആളുകൾ എത്താത്തതിനാൽ ,പലരും കച്ചവടം നിർത്തി മാറിപ്പോയി..

റോഡ് വികസനം വഴിമുടക്കിയാകുന്നതിൽ വ്യാപക പ്രതിഷേധവും ഉയർന്നിട്ടുണ്ട്.

മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിലും മതിൽ കെട്ട് ഉയരുകയാണ്.

ദേശീയ പാതയിലെ മതിൽ കെട്ടുകൾ ഒഴിവാക്കാൻ നടപടി വേണമെന്ന് 15-ാം വാർഡ് മുസ്ലിം ലീഗ് നേതൃയോഗം ആവശ്യപ്പെട്ടു.വാർഡിലെ വികസന ക്ഷേമ കാര്യങ്ങൾ യോഗം ചർച്ച ചെയ്തു. തകർന്ന സ്കൂൾ റോഡ്, അറഫാത്ത് നഗർ റോഡ് എന്നിവ നന്നാക്കുന്നതിന് ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയതായി മെമ്പർ നൗഫൽ പുത്തുർ യോഗത്തിൽ അറിയിച്ചു.

വാർഡ് പ്രസിഡണ്ട് സി പി അബ്ദുല്ല അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് മുസ്ലിം. ലീഗ് ട്രഷറർ എസ് പി സലാഹുദ്ധീൻ ഉൽഘാടനം ചെയ്തു.മുഹമ്മദ് കുന്നിൽ ,മാഹിൻ കുന്നിൽ, ഹംസ പുത്തൂർ, എം എ നജീബ്, ഷെഫീക്ക് പീ ബീ എസ്, നൗഫൽ പുത്തൂർ, അറഫാത്ത് കമ്പാർ, എ ആർ ആബിദ്, ബഷീർ പൗർ, പി എച്ച് അഫ്റാസ്, ജൗഹർ ,മുഹമ്മദ് മൂല, പി എ അബ്ബാസ്, കലീൽ അറഫാത്ത് നഗർ,ഫസൽ അറഫാത്ത് നഗർ, മൊയ്തു ചെങ്കള, ലത്തീഫ്, സിദ്ധീക്ക് ബങ്കര തുടങ്ങിയവർ സംബന്ധിച്ചു.

No comments