JHL

JHL

എയിംസ് ജില്ലയിൽ സ്ഥാപിക്കണം : ദയാബായി

 തിരുവനന്തപുരം : എയിംസ് സ്ഥാപിക്കാനായി കേന്ദ്രത്തിനു നൽകിയ പട്ടികയിൽ കാസർകോട് ജില്ലയുടെ പേരുൾപ്പെടുത്തണമെന്നും എൻഡോസൾഫാൻ ദുരിതബാധിതരെ കണ്ടെത്തുന്നതിനു പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കണമെന്നും സാമൂഹിക പ്രവർത്തക ദയാബായി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ഒക്ടോബർ രണ്ടുമുതൽ മരണം വരെ നിരാഹാരസമരം തുടങ്ങുമെന്നും അവർ പറഞ്ഞു. ഹിരോഷിമാ ദിനത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടന്ന സൂചനാസമരത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ. ശനിയാഴ്ച മുതൽ ആരംഭിക്കാനിരുന്ന അനിശ്ചിതകാല രാപകൽ നിരാഹാരസമരം ചില കാരണങ്ങളാൽ ഒക്ടോബർ രണ്ടിലേക്കു മാറ്റുകയാണ്. മാനസിക വെല്ലുവിളി നേരിടുന്നവർക്കും കിടപ്പിലായവർക്കും തദ്ദേശസ്ഥാപനങ്ങളിൽ ദിനപരിചരണ കേന്ദ്രങ്ങൾ ആരംഭിക്കണമെന്നും അവർ ആവശ്യപ്പെട്ടു.


No comments