JHL

JHL

കുമ്പള ലീഗ് നേതാവിന്റെ വീടിന് നേരെ കല്ലേറ്



കുമ്പള: കുമ്പള പഞ്ചായത്ത്‌ പതിനാലാംവാര്‍ഡ്‌ മുസ്ലീംലീഗ്‌ പ്രസിഡണ്ടിന്റെ നേരെ ബിയര്‍ കുപ്പിയും കല്ലും എറിഞ്ഞതായി പരാതി.
ബദ്‌രിയ്യ നഗറിലെ എ എം സൈനുദ്ദീനിന്റെ വീടിനു നേരെ ഇന്നലെ രാത്രി 12.30 മണിയോടെയാണ്‌ അക്രമം ഉണ്ടായത്‌.ജനല്‍ ചില്ലുകള്‍ തകരുന്ന ശബ്‌ദം കേട്ട്‌ വീട്ടുകാര്‍ ഉണര്‍ന്നു നോക്കിയപ്പോള്‍ രണ്ടു പേര്‍ ഓടി രക്ഷപ്പെട്ടുവെന്നു പറയുന്നു.
 സംഭവത്തില്‍ കുമ്പള പൊലീസ്‌ അന്വേഷണം തുടങ്ങി.പതിനാലാം വാര്‍ഡ്‌ ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫ്‌ സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തിനു സജീവമായി പ്രവര്‍ത്തിച്ചിരുന്നുവെന്നും ഇതിന്റെ വിരോധത്തിലാണ്‌ അക്രമമെന്നു സംശയിക്കുന്നതായും സൈനുദ്ദീന്‍ പറഞ്ഞു

No comments