JHL

JHL

ദേശീയ കാര്‍റാലി ചാമ്പ്യന്‍ഷിപ്പ് മൂസാ ഷരീഫ് - ഗില്‍ സഖ്യത്തിന് രണ്ടാം റൗണ്ടില്‍ മിന്നുംജയം



കാസര്‍കോട് : കോയമ്പത്തൂരിൽ നടന്ന 2022-ദേശീയ കാര്‍ റാലി ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടില്‍ മൂസാ ഷരീഫ്-ഗൗരവ് ഗില്‍ സഖ്യത്തിന് തകര്‍പ്പന്‍ ജയം. പരുപരുക്കന്‍ പാതയിലൂടെയുള്ള 122 കിലോ മീറ്റര്‍ അടക്കം 250 കിലോ മീറ്റർ ദൈര്‍ഘ്യമുള്ളതായിരുന്നു രണ്ടു ദിവസങ്ങളിലായി നടന്ന രണ്ടാം റൗണ്ട്. 6 സ്‌പെഷ്യല്‍ സ്റ്റേജുകൾ 1 മണിക്കൂർ 47 മിനുട്ടും 37 സെക്കന്റും കൊണ്ട് പൂര്‍ത്തീകരിച്ചാണ് മൂസാ ഷരീഫ് - ഗിൽ സഖ്യം വിജയം നേടിയത്.

എട്ടാം കിരീടം ലക്ഷ്യമിട്ട് ഗോദയിലിറങ്ങിയ ഇന്ത്യയിലെ തന്നെ നമ്പര്‍ വണ്‍ ജോടിയായ മൂസാ ഷരീഫ് - ഗൗരവ് ഗില്‍ സഖ്യം ചെന്നൈയിൽ നടന്ന ആദ്യ റൗണ്ടിൽ രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. മൊത്തം അഞ്ച് റൗണ്ടുകൾ അടങ്ങിയതാണ് ഈ വർഷത്തെ ദേശീയ കാർ റാലി ചാമ്പ്യൻഷിപ്പ്. അതിനാല്‍ അടുത്ത മൂന്ന് റൗണ്ടുകൾ ഈ സഖ്യത്തിന് നിർണ്ണായകമാണ്. ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം റൗണ്ട് സെപ്റ്റംബർ 16 മുതൽ 18 വരെയായി കർണാടകയിലെ ഹംപിയിൽ വെച്ച് നടക്കും. ടീം ജെ കെ ടയറിന് വേണ്ടി മഹീന്ദ്ര എക്‌സ് യു വി 300 കാര്‍ ഉപയോഗിച്ചാണ് മൊഗ്രാല്‍ പെര്‍വാഡ് സ്വദേശിയായ ഷരീഫും ന്യൂ ഡല്‍ഹി സ്വദേശിയായ ഗൗരവ് ഗില്ലും രണ്ടാം റൗണ്ടില്‍ നേട്ടം കൊയ്തത്. ദേശീയ കാർ റാലിയിൽ ഈ സഖ്യത്തിന്റെ 37th വിജയം കൂടിയാണിത്. ഇതിനകം 300ൽ പരം റാലികളില്‍ കളത്തിലിറങ്ങി ചരിത്രം രചിച്ച മൂസാ ഷരീഫിന് , ഈ കിരീടത്തില്‍ കൂടി മുത്തമിട്ടാല്‍ എട്ട് തവണ ദേശീയ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ നാവിഗേറ്റര്‍ എന്ന ബഹുമതി കൂടി സ്വന്തം പേരിലാക്കാം.

No comments