ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം അക്കാദമിക് സെമിനാർ സംഘടിപ്പിച്ചു.
കാസറഗോഡ് : "പ്രതിഭയാണ് ആയിഷ (റ )പ്രചോദനവും" എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം അക്കാദമിക് സെമിനാർ സംഘടിപ്പിച്ചു. ഇതിഹാദുൽ ഉലമ കേരള യുടെ മെമ്പറായ വിപി ഷൗക്കത്തലി ഉത്ഘാടനം ചെയ്തു. മരുഭൂയിലെ ഇരുണ്ട ജാഹിലിയ്യത്തിൽ നിന്ന് ഇസ്ലാം കത്തിച്ചുയർത്തിയ മഹാ നക്ഷത്രമാണ് ആയിഷ (റ )യും പ്രവാചകന്റെ മറ്റു പത്നിമാരും എന്ന് അദ്ദേഹം പറഞ്ഞു.
നദീ റ ഖിറാഅത്ത് നടത്തി. ജ :ഇ വനിതാ വിഭാഗം കാസറഗോഡ് ജില്ലാ പ്രസിഡന്റ് ജാസ്മിൻ അധ്യക്ഷത വഹിച്ചു. സഹീറ ഗാനം ആലപിച്ചു.GIO പതിനിധി സുമയ്യ വിഷയം അവതരിപ്പിച്ചു.അൽ മദീന സ്കൂൾ ചെയർ പേഴ്സൺ റാബിയ ടീച്ചർ, നസീബ, ജമീല ടീച്ചർ,GIO കുമ്പള ഏരിയ പ്രസിഡന്റ് ജാസ്മിൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജ :ഇ വനിതാ വിഭാഗം ജില്ലാ സെക്രട്ടറി സൈനബ മോൾ സ്വാഗതവും ജ :ഇ കാസറഗോഡ് ജില്ലാ വൈസ് പ്രസിഡന്റ് ലത്തീഫ് ആലുവ സമാപനവും നിർവഹിച്ചു.
Post a Comment