JHL

JHL

മക്കളോടൊപ്പം കുളിക്കാനിറങ്ങിയ ശമീമിൻ്റെ മരണം നാടിൻ്റെ നൊമ്പരമായി

ചെമനാട് (www.truenewsmalayalam.com) :മക്കളെയും കൂട്ടി നീന്താനിറങ്ങിയ പിതാവിന്റെ ദാരുണാന്ത്യം നാടിന് തേങ്ങലായി. കഴിഞ്ഞ ദിവസം മക്കളോടൊപ്പം  കുളിക്കാനെത്തിയ കോളിയടുക്കത്തെ എം എ അഹ് മദ് ശമീം (42) ൻ്റെ മരണമാണ് നാടിന് നൊമ്പരമായി മാറിയത്. കോളിയടുക്കം അണിഞ്ഞ കടപ്പള്ളം കുളത്തില്‍ വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം നടന്നത്.  മക്കളോടൊപ്പം കുടപ്പളത്തെ പൊതുകുളത്തില്‍ കുളിക്കാന്‍ എത്തിയതായിരുന്നു. കുളത്തില്‍ ഇറങ്ങുന്നതിനായി പടവില്‍ നില്‍ക്കുന്നതിനിടെ കാല്‍ വഴുതി വീഴുകയായിരുന്നുവെന്ന് സംശയിക്കുന്നു. കുട്ടികളുടെ നിലവിളി കേട്ട് പ്രദേശവാസികള്‍ ഓടിയെത്തി കുളത്തില്‍ മുങ്ങി താഴുകയായിരുന്ന ശമീനെ എടുത്ത് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  കോളിയടുക്കത്തെ പി കെ മാഹിന്റെയും ബീഫാത്വിമയുടെയും മകനാണ്. 

ഭാര്യ സഫീറ. മക്കള്‍: ശസ, ശസ്മി, മറിയം. സഹോദരങ്ങള്‍. എം എ ഇബ്നു ഫൈസല്‍, ആബിദ, സാബിദ, ശാഹിന.


No comments