പുത്തിഗെയിലെ കുട്ടികൾക്ക് ഇനി ശുഭ യാത്ര.
പുത്തിഗെ(www.truenewsmalayalam.com) : പുത്തിഗെ എജെബി സ്‌കൂളിലെ കുട്ടികളുടെ യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനായി പുതിയ ബസ് ഓടിത്തുടങ്ങി.
അഞ്ഞൂറോളം കുട്ടികള്‍ പഠനം നടത്തുന്ന ഈ പൊതുവിദ്യാലയത്തിന് സ്‌കൂള്‍ മാനേജ്‌മെന്റിന്റെയും അധ്യാപകരുടെയും ശ്രമഫലമായാണ് പുതിയ ബസ് ഒരുക്കിയത്.
പൊതുവിദ്യാലയങ്ങില്‍ കുട്ടികള്‍ കുറഞ്ഞുകൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തില്‍നിന്നും വ്യത്യസ്തമായി നൂറിലേറെ കുട്ടികളാണ് ഇത്തവണ പുത്തിഗെ സ്‌കൂളില്‍ പ്രവേശനം നേടിയത്.
പുത്തിഗെ ഗ്രാമപഞ്ചായത്തിന്റെയും സമീപ പഞ്ചായത്തുകളുടെയും വിദൂരഭാഗങ്ങളില്‍ നിന്നുപോലും ഇവിടേക്ക് കുട്ടികള്‍ എത്തിച്ചേരുന്നുണ്ട്. ഇവരുടെ യാത്ര ശുഭകരമാക്കുന്നതിനാണ് ബസ് സൗകര്യം ഏര്‍പ്പെടുത്തിയത്. ബസിന്റെ കന്നിയാത്ര മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ചന്ദ്രാവതി ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂൾ മാനേജർ സി.എം അശോക് കുമാർ താക്കോൽ കൈമാറി.പഞ്ചായത്ത് അംഗം കേശവ, പിടിഎ പ്രസിഡന്റ് ജുനൈദ് ഉറുമി, പ്രധാനാധ്യാപിക ആർ. സിന്ധു,
എസ്.എസ്.ജി അംഗങ്ങളായ സിദ്ദിഖ് കയ്യാംകൂടൽ, വേണുഗോപാല റൈ, പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ സംബന്ധിച്ചു. മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു നാട്ടുകാരും വിദ്യാര്‍ത്ഥികളും ഉത്സവാന്തരീക്ഷത്തിലാണ് ബസിന്റെ കന്നിയാത്ര നടത്തിയത്.
Post a Comment