JHL

JHL

മഞ്ചേശ്വരത്ത് സ്പിരിറ്റ് വേട്ട



കാസർകോട്: മഞ്ചേശ്വരത്ത് വന് സ്പിരിറ്റ് വേട്ട. ഇന്ന് പുലര്ച്ചെ കാറില് കടത്തുകയായിരുന്ന 1000 ലീറ്റര് സ്പിരിറ്റ് മഞ്ചേശ്വരം പോലീസ് പിടികൂടി. സംഭവത്തില് പ്രതിയായ കുഞ്ചത്തൂര് സ്വദേശി രവി കിരണിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്ക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു പ്രതി ഓടി രക്ഷപെട്ടു. ഇയാള്ക്കായി തിരച്ചില് തുടരുകയാണ്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്്റെ അടിസ്ഥാനത്തില് കാസര്കോട് ഡിവൈഎസ്പിയുടെ നേതൃത്വത്തില് മഞ്ചേശ്വരം പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്.

No comments