JHL

JHL

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ജൂലൈ 21 ന്; വാര്‍ഡുകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

ജില്ലയിലെ അഞ്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഒഴിവിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ജൂലൈ 21 ന് നടക്കും. കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റി 11-ാം വാര്‍ഡ് തോയമ്മല്‍, കള്ളാര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡ് ആടകം, പള്ളിക്കര പഞ്ചായത്ത് 19-ാം വാര്‍ഡ് പള്ളിപ്പുഴ, ബദിയടുക്ക പഞ്ചായത്ത് 14-ാം വാര്‍ഡ് പട്ടാജെ, കുമ്പള പഞ്ചായത്ത് 14-ാം വാര്‍ഡ് പെര്‍വാഡ് എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. പോളിംഗ് സ്റ്റേഷനായി നിശ്ചയിച്ചിട്ടുള്ള സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ജൂലൈ 20, 21 തീയ്യതികളിലും, ഈ വാര്‍ഡുകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 21 നും അവധി നല്‍കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ഉപതിരഞ്ഞെടുപ്പ് പോളിംഗ് സ്റ്റേഷനുകള്‍

കാഞ്ഞങ്ങാട് നഗരസഭ തോയമ്മല്‍ 11-ാം വാര്‍ഡ് ( ജി.എച്ച് എസ്. എസ്. ബല്ലാ ഈസ്റ്റ് തെക്കേ കെട്ടിടം),

  കുമ്പള പഞ്ചായത്ത് 14-ാം വാര്‍ഡ് പെര്‍വാഡ് (ഐ.എച്ച്.ആര്‍.ഡി കോജേജ് കുമ്പള),

  കള്ളാര്‍ പഞ്ചായത്ത് 2-ാം വാര്‍ഡ് ആടകം (എ.എല്‍.പി സ്‌കൂള്‍ കള്ളാര്‍),

 പള്ളിക്കര പഞ്ചായത്ത് 19-ാം വാര്‍ഡ് പള്ളിപ്പുഴ (ജി.ഡബ്ല്യു.എല്‍.പി.എസ് പള്ളിപ്പുഴ),

 ബദിയടുക്ക പഞ്ചായത്ത് 14-ാം വാര്‍ഡ് പട്ടാജെ (എന്‍.എച്ച്.എസ് പെര്‍ഡാല, പട്ടാജെ അംഗന്‍വാടി) എന്നിവിടങ്ങളിലാണ് പോളിംഗ് സ്‌റ്റേഷനുകള്‍.


No comments