JHL

JHL

കാസർഗോട്ട് 1.86 കിലോ കഞ്ചാവുമായി ആസാം സ്വദേശിയടക്കം രണ്ടു പേർ പിടിയിൽ.

കാസര്‍കോട്(www.truenewsmalayalam.com) : കാസർഗോട്ട് 1.86 കിലോ കഞ്ചാവുമായി ആസാം സ്വദേശിയടക്കം രണ്ടു പേർ പിടിയിൽ.

ആസാം ദിബുര്‍ഗ ചപ്പാത്തൽ സ്വദേശി രാഗേഷ് ലാമ (28), മലപ്പുറം പൊന്നാനി മാനഞ്ചേരി കാഞ്ഞിരമുക്ക് സ്വദേശി കെ.സി വിനോദ് (27) എന്നിവരെയാണ് കാസര്‍കോട് സി.ഐ പി.അജിത് കുമാര്‍, എസ്.ഐ വിഷ്ണുപ്രസാദ്, എസ്.ഐ രാഗേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

 ജില്ലാ പൊലീസ് മേധാവി വൈഭവ് സെക്‌സേനയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ഇന്നലെ വ്യാപക പരിശോധന നടന്നിരുന്നു, അതിനിടെയാണ് രഹസ്യ വിവരത്തെ തുടര്‍ന്ന് നഗരത്തിലെ എയര്‍ലൈന്‍സ് ലോഡ്ജില്‍ രാഗേഷ് ലാമയും വിനോദും താമസിച്ചിരുന്ന മുറി പരിശോധിച്ചത്. ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്.

മലപ്പുറം സ്വദേശിയായ വിനോദ് നിരവധി കേസുകളില്‍ പ്രതിയാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. കഞ്ചാവ് മൊത്തവില്‍പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവരെന്നാണ് സൂചന. 

പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്. സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുനില്‍, ഉണ്ണികൃഷ്ണന്‍ എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.


No comments