JHL

JHL

സിപിഎം ഏരിയാ ജാഥക്ക് ആവേശത്തുടക്കം.

കുമ്പള(www.truenewsmalayalam.com) : സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ യുഡിഎഫും ബിജെപിയും നടത്തുന്ന നുണ പ്രചാരണങ്ങളെ തുറന്ന് കാട്ടാൻ സിപിഐ എം കുമ്പള ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന വാഹന പ്രചാരണ ജാഥയ്ക്ക് ആവേശതുടക്കം. മുണ്ട്യത്തടുക്കയിൽ സംസ്ഥാന കമ്മിറ്റി അംഗം C H കുഞ്ഞമ്പു എം എൽ എ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ പ്രദീപ്‌ കുമാർ അധ്യക്ഷനായി.

ജാഥ ലീഡർ വി വി രമേശൻ, ജാഥാ മാനേജർ പി രഘുദേവൻ മാസ്റ്റർ , ഏരിയ സെക്രട്ടറി സി എ സുബൈർ, ശങ്കർ റൈ മാസ്റ്റർ എന്നിവർ സംസാരിച്ചു.

ലോക്കൽ സെക്രട്ടറി സന്തോഷ് സ്വാഗതം പറഞ്ഞു . ജാഥ 23-07-2022 ശനിയാഴ്ച്ച രാവിലെ 9.30 ന് വാണി നഗറിൽ പര്യടനം ആരംഭിക്കും. കാട്ടുകുക്കെ , പെർള , ബെദ്രപള്ളം എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം ബാഡൂരിൽ ആദ്യദിവസം സമാപിക്കും.


No comments