JHL

JHL

കെ.എസ്.ടി.യു അവകാശ ദിനമാചരിച്ചു.

കാസർകോട്(www.truenewsmalayalam.com) : അധ്യാപക നിയമനങ്ങൾക്ക് അംഗീകാരം നൽകുക,ഭിന്നശേഷി സംവരണത്തിന്റെ പേരിലുള്ള നിയമനനിരോധനം പിൻവലിക്കുക,പങ്കാളിത്ത പെൻഷൻ പദ്ധതി പൂർണമായി പിൻവലിക്കുക, എല്ലാ ജീവനക്കാർക്കും സ്റ്റാറ്റ്യുട്ടറി പെൻഷൻ ഏർപ്പെടുത്തുക,ആവശ്യമുള്ള ജില്ലകളിൽ കൂടുതൽ ഹയർസെക്കണ്ടറി ബാച്ചുകൾ അനുവദിക്കുക,2019-20 ലെ സ്റ്റാഫ് ഫിക്സേഷൻ തുടരുന്ന പശ്ചാത്തലത്തിൽ അടിയന്തിരമായി പുതിയ സ്റ്റാഫ് ഫിക്സേഷൻ നടപടികൾ പൂർത്തിയാക്കുക,മെഡിസെപ് പദ്ധതിയിൽ ജീവനക്കാരിൽ നിന്ന് പൂർണ വിഹിതം വാങ്ങി സർക്കാർ വിഹിതം നൽകാത്ത തീവെട്ടിക്കൊള്ള അവസാനിപ്പിക്കുക, അവധി ദിനങ്ങൾ പുനഃക്രമീകരിച്ചു പെരുന്നാളിന് കൂടുതൽ അവധി ദിനങ്ങൾ നൽകുക തുടങ്ങിയ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരളാ സ്കൂൾ ടീച്ചേഴ്സ് യൂണിയൻ അവകാശ ദിനമാചരിച്ചു.

   ദിനാചരണത്തിൽ ജില്ലയിലെ വിവിധ വിദ്യാഭ്യാസ ഓഫീസുകളിൽ കെ.എസ്.ടി. യു അവകാശ പത്രിക സമർപ്പിച്ചു. ജില്ലാ  ജനറൽസെക്രട്ടറി ഗഫൂർ മാസ്റ്റർ, വൈസ് പ്രസിഡന്റ് സമീർ തെക്കിൽ, സെക്രട്ടറി ആസിഫ് നായന്മാർമൂല,സബ്ജില്ല ഭാരവാഹികളായ ഇല്യാസ് നായന്മാർമൂല,ഷഹനാസ് നായന്മാർമൂല, നാസിം നെല്ലിക്കുന്ന്,മുനീർ നെല്ലിക്കുന്ന്, ഇർഷാദ് പെറഡാല,ഖലീൽ ബെളിഞ്ച, ബഷീർ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.


No comments