JHL

JHL

ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം; മുസ്‍ലിം ജമാഅത്ത് മാർച്ച് നാളെ.

 

കാ​സ​ർ​കോ​ട്(www.truenewsmalayalam.com) : മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ കെ.​എം. ബ​ഷീ​റി​നെ മ​ദ്യ​ല​ഹ​രി​യി​ൽ വാ​ഹ​ന​മി​ടി​ച്ച് കൊ​ല്ലു​ക​യും തെ​ളി​വ് ന​ശി​പ്പി​ക്കാ​ൻ അ​ധി​കാ​ര സ്വാ​ധീ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത ശ്രീ​രാം വെ​ങ്കി​ട്ട​രാ​മ​നെ ആ​ല​പ്പു​ഴ ക​ല​ക്ട​റാ​യി നി​യ​മി​ച്ച ന​ട​പ​ടി റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള മു​സ്‍ലിം ജ​മാ​അ​ത്ത് ജി​ല്ല ക​മ്മി​റ്റി ശ​നി​യാ​ഴ്ച ക​ല​ക്ട​റേ​റ്റി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

 രാ​വി​ലെ 10ന് ​വി​ദ്യാ​ന​ഗ​ർ ഗ​വ. കോ​ള​ജ് പ​രി​സ​ത്തു​നി​ന്നും മാ​ർ​ച്ച് തു​ട​ങ്ങും. കെ.​എം. ബ​ഷീ​റി​ന്റെ മ​ര​ണ​ത്തി​ൽ പ്ര​തി സ്ഥാ​ന​ത്തു​ള്ള​ത് ഒ​രു ഐ.​എ.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്.

അ​പ​ക​ടം ന​ട​ന്ന ഉ​ട​നെ ഔ​ദ്യോ​ഗി​ക പി​ൻ​ബ​ലം ഉ​പ​യോ​ഗി​ച്ച് തെ​ളി​വ് ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു. മ​ജി​സ്ട്രേ​റ്റി​ന്റെ അ​ധി​കാ​ര​മു​ള്ള ത​സ്തി​ക​യി​ൽ ഇ​ത്ത​രം വ്യ​ക്തി​യെ നി​യ​മി​ക്കു​ന്ന​തു​വ​ഴി ജ​ന​ങ്ങ​ൾ​ക്ക് തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കു​ന്ന​താ​ണെ​ന്ന് നേ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. എ​സ്.​എ​സ്.​എ​ഫ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​എ​ൻ. ജാ​ഫ​ർ സാ​ദി​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ കേ​ര​ള മു​സ്‍ലിം ജ​മാ​അ​ത്ത് ജി​ല്ല പ്ര​സി​ഡ​ന്റ് ബി.​എ​സ്. അ​ബ്ദു​ല്ല​ക്കു​ഞ്ഞി ഫൈ​സി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ള്ള​ങ്കോ​ട് അ​ബ്ദു​ൽ ഖാ​ദ​ർ മ​ദ​നി, കൊ​ല്ല​മ്പാ​ടി അ​ബ്ദു​ൽ ഖാ​ദ​ർ സ​അ​ദി, അ​ഷ്റ​ഫ് സ​അ​ദി ആ​രി​ക്കാ​ടി, അ​ബ്ദു​ൽ റ​ഹ്മാ​ൻ സ​ഖാ​ഫി പൂ​ത്ത​പ്പ​ലം, സി.​എ​ൽ. ഹ​മീ​ർ ചെ​മ്മ​നാ​ട് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.


No comments